വെർച്വൽ വാദം കേൾക്കൽ മഹാഭാരത കാലം മുതൽ..! സുപ്രീം കോടതി ചീഫ് ജസ്റ്റീസ്
Wednesday, August 12, 2020 5:33 PM IST
ന്യൂ​ഡ​ൽ​ഹി: കേ​സു​ക​ളി​ൽ വാ​ദം കേ​ൾ​ക്കു​ന്ന​തി​നി​ടെ ഹി​ന്ദു മി​ത്ത് പ​രാ​മ​ർ​ശി​ച്ച് ചീ​ഫ് ജ​സ്റ്റീ​സ് എ​സ്‌.​എ ബോ​ബ്ഡെ. ര​ണ്ട് വ്യ​ത്യ​സ്ത കേ​സു​ക​ളി​ൽ ശ്രീ​കൃ​ഷ്ണ​നേ​യും മ​ഹാ​ഭാ​ര​ത​ത്തേ​യു​മാ​ണ് ചീ​ഫ് ജ​സ്റ്റീ​സ് പ​രാ​ർ​ശി​ച്ച​ത്. ജാ​മ്യ ഹ​ർ​ജി വാ​ദം കേ​ൾ​ക്കു​ന്ന​തി​നി​ടെ കൃ​ഷ്ണ ജ​ന്മാ​ഷ്ട​മി സൂ​ചി​പ്പി​ച്ച് ശ്രീ​കൃ​ഷ്ണ​ൻ ജ​യി​ലി​ൽ‌ ആ​ണ് ജ​നി​ച്ച​തെ​ന്നാ​യി​രു​ന്നു ഒ​രു പ​രാ​മ​ർ​ശം.

ഇ​ന്ന് കൃ​ഷ്ണ​ൻ ജ​യി​ലി​ൽ ജ​നി​ച്ചു? നി​ങ്ങ​ൾ​ക്ക് ജാ​മ്യം വേ​ണോ അ​തോ ജ​യി​ലി​ൽ ക​ഴി​യ​ണോ? ചീ​ഫ് ജ​സ്റ്റീ​സ് ചോ​ദി​ച്ചു. നി​ങ്ങ​ൾ​ക്ക് ജ​യി​ൽ വി​ട​ണോ? ശ്രീ​കൃ​ഷ്ണ​ൻ ജ​യി​ലി​ൽ ആ​ണ് ജ​നി​ച്ച​ത്- സി​ജെ​ഐ വീ​ണ്ടും ചോ​ദി​ച്ചു.

ജാ​മ്യം വേ​ണ​മെ​ന്ന് ഹ​ർ​ജി​ക്കാ​ര​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ കോ​ട​തി​യെ അ​റി​യി​ച്ചു. ന​ല്ല​ത്, മ​തം നി​ങ്ങ​ളെ തീ​വ്ര​മാ​യി ബാ​ധി​ക്കു​ന്ന ഒ​ന്ന​ല്ലെ​ന്ന് ചീ​ഫ് ജ​സ്റ്റീ​സ് പ്ര​തി​ക​രി​ച്ചു. കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ൻ ധ​ര്‍​മേ​ന്ദ്ര വാ​ല്‍​വി​യു​ടെ ഹ​ർ​ജി പ​രി​ഗ​ണി​ക്കു​മ്പോ​ഴാ​യി​രു​ന്നു ഹി​ന്ദു മി​ത്തി​ൽ ഊ​ന്നി​നി​ന്നു​ള്ള ചീ​ഫ് ജ​സ്റ്റീ​സി​ന്‍റെ പ​രാ​മ​ർ​ശം. വാ​ൽ​വി​ക്ക് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചു.

ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ധ​ര്‍​മേ​ന്ദ്ര വാ​ല്‍​വി​യേ​യും മ​റ്റ് അ​ഞ്ച് പേ​രെ​യും വി​ചാ​ര​ണ​ക്കോ​ട​തി ജീ​വ​പ​ര​ന്ത്യം ത​ട​വി​ന് ശി​ക്ഷി​ച്ചി​രു​ന്നു. 2017 ല്‍ ​ബോം​ബെ ഹൈ​ക്കോ​ട​തി വി​ധി ശ​രി​വ​ച്ചു. ഇ​തി​നെ​തി​രെ പ്ര​തി​ക​ള്‍ ന​ല്‍​കി​യ അ​പ്പീ​ല്‍ സു​പ്രീം കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണ്.

മ​റ്റൊ​രു കേ​സി​ൽ മ​ഹാ​ഭാ​ര​ത കാ​ലം മു​ത​ൽ വെ​ർ​ച്വ​ലാ​യി വാ​ദം കേ​ൾ​ക്ക​ൽ ഉ​ണ്ടാ​യി​രു​ന്നെ​ന്നാ​യി​രു​ന്നു ബോ​ബ്ഡെ​യു​ടെ പ​രാ​മ​ർ​ശം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.