ഭാ​ര്യ​ക്ക് കോ​വി​ഡ്; ഛത്തീ​സ്ഗ​ഡ് മു​ൻ മു​ഖ്യ​മ​ന്ത്രി​ രമൺ സിംഗ് ക്വാറന്‍റൈനിൽ
Wednesday, August 12, 2020 5:47 PM IST
റാ​യ്പു​ർ: ഛത്തീ​സ്ഗ​ഡ് മു​ൻ മു​ഖ്യ​മ​ന്ത്രി ര​മ​ൺ സിം​ഗി​ന്‍റെ ഭാ​ര്യ​ക്ക് കോ​വി​ഡ്. ഇ​തോ​ടെ ര​മ​ൺ സിം​ഗ് ക്വാ​റ​ന്‍റൈ​നി​ൽ പ്ര​വേ​ശി​ച്ചു. കു​ടും​ബ​ത്തി​ലെ മ​റ്റു​ള്ള​വ​രും ക്വാ​റ​ന്‍റൈ​നി​ലാ​ണെ​ന്നും പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്നും സിം​ഗ് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി താ​നു​മാ​യി സ​മ്പ​ർ​ക്കം പു​ല​ർ​ത്തി​യ​വ​ർ ക്വാ​റ​ന്‍റൈ​നി​ൽ പ്ര​വേ​ശി​ക്കാ​നും പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​രാ​കാ​നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ മ​റ്റൊ​രു മ​ന്ത്രി​ക്കു കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി സു​രേ​ഷ് ഖ​ന്ന​യ്ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ജൂ​ണി​ൽ ആ​ശു​പ​ത്രി സ​ന്ദ​ർ​ശി​ച്ച​തി​നെ തു​ട​ർ​ന്ന് നേ​ര​ത്തെ അ​ദ്ദേ​ഹ​ത്തെ പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​നാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ ഈ ​പ​രി​ശോ​ധ​ന​യി​ൽ നെ​ഗ​റ്റീ​വാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.