സം​സ്ഥാ​ന​ത്ത് 1212 പേ​ർ​ക്ക് കോ​വി​ഡ്; 1068 സ​മ്പ​ർ​ക്ക രോ​ഗി​ക​ൾ
Wednesday, August 12, 2020 7:20 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യി തു​ട​രു​ന്നു. ഇ​ന്ന് സം​സ്ഥാ​ന​ത്ത് 1212 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ൽ 1068 പേ​ർ​ക്കും സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം പ​ക​ർ​ന്ന​ത്. ഉ​റ​വി​ട രോ​ഗി​ക​ളി​ൽ 45 പേ​രു​ടെ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.

രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 51 പേ​ർ വി​ദേ​ശ​ത്തു​നി​ന്നും 64 പേ​ർ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും എ​ത്തി​യ​വ​രാ​ണ്. 880 പേ​ർ​ക്ക് രോ​ഗ​മു​ക്തി​യു​ണ്ടാ​യി. 22 ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു.‌

അ​ഞ്ച് മ​ര​ണ​വും ഇ​ന്ന് സ്ഥി​രീ​ക​രി​ച്ചു. കാ​സ‍​ർ​ഗോ​ഡ് സ്വ​ദേ​ശി ഷം​സു​ദീ​ൻ (53), തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി ക​ന​ക​രാ​ജ് (50), എ​റ​ണാ​കു​ളം സ്വ​ദേ​ശി മ​റി​യം​കു​ട്ടി (77), കോ​ട്ട​യം കാ​ര​പ്പു​ഴ സ്വ​ദേ​ശി ടി.​പി ദാ​സ​പ്പ​ൻ, കാ​സ‍​ർ​കോ​ഡ് സ്വ​ദേ​ശി ആ​ദം​കു​ഞ്ഞ്, ഇ​ടു​ക്കി സ്വ​ദേ​ശി അ​ജി​ത​ൻ (55) എ​ന്നി​വ​രു​ടെ മ​ര​ണ​മാ​ണ് സ്ഥി​രീ​ക​രി​ച്ച​ത്.

പോ​സി​റ്റീ​വാ​യ​വ​ർ ജി​ല്ല തി​രി​ച്ച്:

തി​രു​വ​ന​ന്ത​പു​രം- 266, മ​ല​പ്പു​റം- 261, എ​റ​ണാ​കു​ളം- 121, ആ​ല​പ്പു​ഴ- 118, കോ​ഴി​ക്കോ​ട്- 93, പാ​ല​ക്കാ​ട്- 81, കോ​ട്ട​യം- 76, കാ​സ​ർ​ഗോ​ഡ്- 68, ഇ​ടു​ക്കി- 42, ക​ണ്ണൂ​ർ- 31, പ​ത്ത​നം​തി​ട്ട- 19, തൃ​ശൂ​ർ- 19, വ​യ​നാ​ട്- 12, കൊ​ല്ലം - 5
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.