കോ​ൺ​ഗ്ര​സ് വ​ക്താ​വ് രാ​ജീ​വ് ത്യാ​ഗി അ​ന്ത​രി​ച്ചു; മ​ര​ണ​ത്തി​നു തൊ​ട്ടു​മു​മ്പ് ചാ​ന​ൽ ച​ർ​ച്ച​യി​ൽ
Wednesday, August 12, 2020 10:49 PM IST
ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സ് നേ​താ​വും പാ​ർ​ട്ടി ദേ​ശീ​യ വ​ക്താ​വു​മാ​യ രാ​ജീ​വ് ത്യാ​ഗി (53) അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു മ​ര​ണം. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം വ​സ​തി​യി​ൽ ബോ​ധ​ര​ഹി​ത​നാ​യി കു​ഴ​ഞ്ഞു വീ​ണ ത്യാ​ഗി​യെ ഗാ​സി​യാ​ബാ​ദി​ലെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു.

മ​ര​ണ​ത്തി​ന് തൊ​ട്ടു​മു​മ്പാ​യി ബം​ഗ​ളൂ​രു സം​ഘ​ര്‍​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ന്ന ചാ​ന​ല്‍ ച​ര്‍​ച്ച​യി​ൽ അ​ദ്ദേ​ഹം പ​ങ്കെ​ടു​ത്തി​രു​ന്നു. വൈ​കു​ന്നേ​രം അ​ഞ്ചു മു​ത​ല്‍ ആ​റ് വ​രെ ആ​ജ്ത​ക് ചാ​ന​ലി​ല്‍ ന​ട​ന്ന ച​ര്‍​ച്ച​യി​ലാ​ണ് അ​ദ്ദേ​ഹം പ​ങ്കെ​ടു​ത്ത​ത്. ഇ​തി​നു ശേ​ഷം വീ​ട്ടി​ൽ മ​ട​ങ്ങി​യെ​ത്തി​യ അ​ദ്ദേ​ഹം കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.