സം​സ്ഥാ​ന​ത്ത് വീ​ണ്ടും കോ​വി​ഡ് മ​ര​ണം; മ​രി​ച്ച​ത് ക​ണ്ണൂ​ർ സ്വ​ദേ​ശി
Thursday, August 13, 2020 1:56 PM IST
ശ്രീ​ക​ണ്ഠ​പു​രം: ചി​കി​ത്സ​യി​ലി​രി​ക്കേ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച റ​ബ​ർ ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി മ​രി​ച്ചു. പ​ടി​യൂ​ർ താ​യ്ക്കു​ണ്ട​ത്തെ താ​ഴി​ൽ​ക​ല്ലി​ങ്ക​ൽ സൈ​മ​ൺ (60) ആ​ണ് ഇ​ന്ന് രാ​വി​ലെ ഒ​മ്പ​തോ​ടെ മ​രി​ച്ച​ത്.

കോ​ട്ട​യം സ്വ​ദേ​ശി​യാ​യ സൈ​മ​ണും കു​ടും​ബ​വും വ​ർ​ഷ​ങ്ങ​ളാ​യി താ​യ്ക്കു​ണ്ട​ത്ത് വാ​ട​ക വീ​ട്ടി​ലാ​ണ് താ​മ​സം. ക​ഴി​ഞ്ഞ നാ​ലി​ന് ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്ന് ഇ​രി​ട്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച ഇ​യാ​ൾ​ക്ക് ഏ​ഴി​ന് ഇ​വി​ടെ ന​ട​ത്തി​യ ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന​യി​ലാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

അ​ന്ന് വൈ​കു​ന്നേ​ര​ത്തോ​ടെ അ​ഞ്ച​ര​ക്ക​ണ്ടി കോ​വി​ഡ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യെ​ങ്കി​ലും രോ​ഗം മൂ​ർ​ച്ചി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ഒ​മ്പ​തി​ന് ക​ണ്ണൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. ഭാ​ര്യ തെ​യ്യാ​മ്മ​യും ഏ​ക​മ​ക​ൻ ഷാ​ലു​വും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് അ​ഞ്ച​ര​ക്ക​ണ്ടി കോ​വി​ഡ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.