സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സ്; സ്വ​പ്ന സു​രേ​ഷി​ന്‍റെ ജാ​മ്യാ​പേ​ക്ഷ കോ​ട​തി ത​ള്ളി
Thursday, August 13, 2020 11:54 AM IST
കൊ​ച്ചി: ന​യ​ത​ന്ത്ര സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ സ്വ​പ്ന സു​രേ​ഷി​നും സെ​യ്ദ​ല​വി​ക്കും ജാമ്യമില്ല. കൊ​ച്ചി​യി​ലെ സാ​മ്പ​ത്തി​ക കു​റ്റ​കൃ​ത്യ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന കോ​ട​തി​യാ​ണ് ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​ത്.

പ്ര​തി​ക്ക് വി​ദേ​ശ ബ​ന്ധ​മു​ള്ള​തി​നാ​ല്‍ ജാ​മ്യം ന​ല്‍​കി​യാ​ല്‍ വി​ദേ​ശ​ത്തേ​ക്കു ക​ട​ക്കു​വാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നും ഓ​രോ ദി​വ​സ​വും കേ​സി​ല്‍ പ്ര​തി​ക​ളു​ടെ എ​ണ്ണം കൂ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന​തി​നാ​ല്‍ പ്ര​ധാ​ന​പ്ര​തി​ക്ക് ജാ​മ്യം ന​ല്‍​കു​ന്ന​ത് അ​ന്വേ​ഷ​ണ​ത്തെ ബാ​ധി​ക്കു​മെ​ന്നും ക​സ്റ്റം​സ് കോ​ട​തി​യെ ബോ​ധി​പ്പി​ച്ചു.

റി​മാ​ന്‍​ഡ് കാ​ലാ​വ​ധി അ​വ​സാ​നി​ച്ച എ​ട്ട് പ്ര​തി​ക​ളു​ടെ റി​മാ​ന്‍​ഡ് ഓ​ഗ​സ്റ്റ് 25 വ​രെ നീ​ട്ടി. കേ​സി​ലെ മ​റ്റൊ​രു പ്ര​തി​യാ​യ സം​ജു​വി​ന്‍റെ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന​ത് ഓ​ഗ​സ്റ്റ് 17ലേ​ക്ക് മാ​റ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.