രാ​ജ്യ​സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്; ശ്രേ​യാം​സ് കു​മാ​ർ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ച്ചു
Thursday, August 13, 2020 12:53 PM IST
തി​രു​വ​ന​ന്ത​പു​രം: രാ​ജ്യ​സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി എം.വി. ശ്രേ​യാം​സ് കു​മാ​ര്‍ നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സ​മ​ര്‍​പ്പി​ച്ചു. എ​ല്‍​ജെ​ഡി സം​സ്ഥാ​ന അ​ധ്യ​ക്ഷ​നാ​യ ശ്രേ​യാം​സ്‌​കു​മാ​ര്‍ നി​യ​മ​സ​ഭ സെ​ക്ര​ട്ട​റി​യും വ​ര​ണാ​ധി​കാ​രി​യു​മാ​യ എ​സ്.​വി. ഉ​ണ്ണി​കൃ​ഷ്ണ​നാ​ണ് പ​ത്രി​ക സ​മ​ര്‍​പ്പി​ച്ച​ത്.

കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചാ​ണ് പ​ത്രി​ക സ​മ​ര്‍​പ്പ​ണം ന​ട​ത്തി​യ​ത്. ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍, കെ. ​കൃ​ഷ്ണ​ന്‍​കു​ട്ടി, എ​ല്‍​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ എ. ​വി​ജ​യ​രാ​ഘ​വ​ന്‍, സി. ​ദി​വാ​ക​ര​ന്‍ എ​ന്നി​വ​രും ശ്രേ​യാം​സ്‌​കു​മാ​റി​ന് ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. ഒ​രേ​സ​മ​യം അ​ഞ്ച് പേ​ര്‍​ക്കു മാ​ത്ര​മേ ഹാ​ളി​ലേ​ക്കു പ്ര​വേ​ശ​ന​മു​ണ്ടാ​യി​രു​ന്നു​ള്ളു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.