പെ​ട്ടി​മു​ടി​യി​ൽ ഗ​വ​ർ​ണ​റെ​യും മു​ഖ്യ​മ​ന്ത്രി​യെ​യും ത​ട​യാ​ൻ ശ്ര​മി​ച്ച​യാ​ൾ അ​റ​സ്റ്റി​ൽ
Thursday, August 13, 2020 3:16 PM IST
മൂ​ന്നാ​ർ: മൂ​ന്നാ​റി​ലേ​ക്ക് മ​ട​ങ്ങി​യ ഗ​വ​ർ​ണ​റു​ടെ​യും മു​ഖ്യ​മ​ന്ത്രി​യു​ടെ​യും വാ​ഹ​ന​വ്യൂ​ഹം ത​ട​യാ​ൻ ശ്ര​മി​ച്ച​യാ​ൾ അ​റ​സ്റ്റി​ൽ. പെ​മ്പി​ളൈ ഒ​രു​മൈ നേ​താ​വ് ഗോ​മ​തി​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പെ​ട്ടി​മു​ടി ദു​ര​ന്ത​ഭൂ​മി സ​ന്ദ​ർ​ശി​ച്ച ശേ​ഷം മു​ഖ്യ​മ​ന്ത്രി​യും ഗ​വ​ർ​ണ​റും മ​ട​ങ്ങു​മ്പോ​ഴാ​യി​രു​ന്നു ത​ട​യാ​ൻ ശ്ര​മി​ച്ച​ത്.

വ്യാ​ഴാ​ഴ്ച രാ​വി​ലെ പ​തി​നൊ​ന്നോ​ടെ പെ​ട്ടി​മു​ടി​യി​ലെ​ത്തി​യ ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും അ​വി​ടെ 15 മി​നി​റ്റോ​ളം ചെ​ല​വ​ഴി​ച്ചു. പ​ഴ​യ തേ​യി​ല ക​മ്പ​നി​ക്ക് സ​മീ​പം കാ​ത്തു​നി​ന്ന തൊ​ഴി​ലാ​ളി​ക​ളു​മാ​യി മു​ഖ്യ​മ​ന്ത്രി സം​സാ​രി​ച്ചു. തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ കേ​ൾ​ക്കു​ന്ന​തി​നാ​യി അ​വ​രെ മൂ​ന്നാ​ർ ടി ​കൗ​ണ്ടി​യി​ലേ​ക്ക് കൊ​ണ്ടു​വ​രാ​ൻ മു​ഖ്യ​മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി.

മ​ന്ത്രി​മാ​രാ​യ ഇ.​ച​ന്ദ്ര​ശേ​ഖ​ര​ൻ, എം.​എം മ​ണി, ടി.​പി. രാ​മ​കൃ​ഷ്ണ​ൻ, ഡി​ജി​പി ലോ​ക്നാ​ഥ് ബ​ഹ്റ തു​ട​ങ്ങി​യ​വ​രും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.