അ​വി​ശ്വാ​സം: പ്ര​തി​പ​ക്ഷ​ത്തി​ന്‍റേത് രാ​ജ്യ​ദ്രോ​ഹ​പ​ര​മാ​യ സ​മീ​പ​ന​മെ​ന്നു മ​ന്ത്രി ബാ​ല​ൻ
Thursday, August 13, 2020 5:14 PM IST
പാ​ല​ക്കാ​ട്: അ​വി​ശ്വാ​സ പ്ര​മേ​യം കൊ​ണ്ടു​വ​രാ​നു​ള്ള പ്ര​തി​പ​ക്ഷ തീ​രു​മാ​നം ആ​ത്മ​ഹ​ത്യാ​പ​ര​മെ​ന്നു മ​ന്ത്രി എ.​കെ. ബാ​ല​ൻ. പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ മ​നോ​ഭാ​വം ശ​രി​യ​ല്ലെ​ന്നും ഒ​രു സ​ഹാ​യ​വും ന​ൽ​കാ​ൻ പ്ര​തി​പ​ക്ഷം ത​യാ​റാ​കു​ന്നി​ല്ലെ​ന്നും ബ​ലാ​ൻ കു​റ്റ​പ്പെ​ടു​ത്തി.

70 വ​യ​സി​ലേ​റേ പ്രാ​യ​മു​ള്ള നി​ര​വ​ധി പേ​രാ​ണു സ​ഭ​യി​ലു​ള്ള​ത്. അ​വി​ശ്വാ​സ പ്ര​മേ​യ​മി​ല്ലെ​ങ്കി​ൽ സ​ഭാ ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ൽ അ​വ​സാ​നി​പ്പി​ക്കാ​മാ​യി​രു​ന്നു. കോ​വി​ഡി​ന്‍റെ സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​തി​പ​ക്ഷം കാ​ര്യ​ങ്ങ​ൾ മ​ന​സി​ലാ​ക്കാ​ത്ത​തു ദ​യ​നീ​യ അ​വ​സ്ഥ​യാ​ണ്. നാം ​ഒ​രു ശ​ത്രു​വി​നോ​ടു പോ​രാ​ടു​ന്പോ​ൾ ഇ​ങ്ങ​നെ​യ​ല്ല പെ​രു​മാ​റേ​ണ്ട​ത്. യ​ഥാ​ർ​ഥ​ത്തി​ൽ പ്ര​തി​പ​ക്ഷ​ത്തിന്‍റേ​തു രാ​ജ്യ​ദ്രോ​ഹ​പ​ര​മാ​യ സ​മീ​പ​ന​മാ​ണെ​ന്നും എ.​കെ ബാ​ല​ൻ കു​റ്റ​പ്പെ​ടു​ത്തി.

അ​വി​ശ്വാ​സ പ്ര​മേ​യം​കൊ​ണ്ട് ഒ​ന്നും സം​ഭ​വി​ക്കാ​ൻ പോ​കു​ന്നി​ല്ല. മൂ​ന്നി​ൽ ര​ണ്ടു ഭൂ​രി​പ​ക്ഷ​വും എ​ൽ​ഡി​എ​ഫി​നാ​ണ്. ഇ​തു പേ​ടി​ച്ചി​ട്ട​ല്ല. മു​ഖ്യ​മ​ന്ത്രി​യു​ടെ ഇ​മേ​ജ് ത​ക​ർ​ക്കു​ന്ന​തി​നാ​ണു പ്ര​തി​പ​ക്ഷം ശ്ര​മി​ക്കു​ന്ന​തെ​ന്നും ബാ​ല​ൻ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.