വ​ലി​യ​തു​റ​യി​ൽ ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ൽ കോ​വി​ഡ് വ്യാ​പ​നം; 21 പേ​ർ​ക്ക് രോ​ഗ​ബാ​ധ
Thursday, August 13, 2020 5:30 PM IST
തി​രു​വ​ന​ന്ത​പു​രം: വെ​ള്ള​പ്പൊ​ക്ക കെ​ടു​തി​ക​ളെ തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്ത് ഒ​രു​ക്കി​യി​രി​ക്കു​ന്ന ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ൽ കോ​വി​ഡ് വ്യാ​പ​നം. വ​ലി​യ​തു​റ​യി​ലെ ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ലാ​ണ് 21 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. അ​ന്പ​തു​പേ​രി​ൽ ന​ട​ത്തി​യ ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​ത്ര​യ​ധി​കം പേ​രി​ൽ രോ​ഗം ക​ണ്ടെ​ത്തി​യ​ത്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.

ഇ​തി​നി​ടെ, കോ​വി​ഡ് വ്യാ​പ​ന​മു​ണ്ടാ​യ പൂ​ജ​പ്പു​ര സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ ഇ​ന്ന് 98 ത​ട​വു​കാ​രി​ൽ ന​ട​ത്തി​യ ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന​യി​ൽ 41 പേ​ർ​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ പൂ​ജ​പ്പു​ര സെ​ൻ​ട്ര​ൽ ജ​യി​ലി​ലെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 101 ആ​യി. ഇ​തി​നി​ടെ ജി​ല്ല​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ അ​ന്പ​തോ​ളം പേ​ർ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ച​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.