സം​സ്ഥാ​ന​ത്ത് പ്ര​തി​ദി​നം ഇ​രു​പ​തി​നാ​യി​രം കോ​വി​ഡ് രോ​ഗി​ക​ൾ ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത: ആ​രോ​ഗ്യ​മ​ന്ത്രി
Thursday, August 13, 2020 5:51 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് പ്ര​തി​ദി​നം ഇ​രു​പ​തി​നാ​യി​രം കോ​വി​ഡ് രോ​ഗി​ക​ൾ വ​രെ ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ. അ​തീ​വ ജാ​ഗ്ര​ത പു​ല​ർ​ത്തി​യി​ല്ലെ​ങ്കി​ൽ സെ​പ്റ്റം​ബ​ർ മാ​സ​ത്തോ​ടെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം കു​ത്ത​നേ ഉ​യ​ർ​ന്നേ​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

സെ​പ്റ്റം​ബ​ർ മാ​സ​ത്തോ​ടെ പ്ര​തി​ദി​നം പ​തി​നാ​യി​ര​ത്തി​നും ഇ​രു​പ​തി​നാ​യി​ര​ത്തി​നും ഇ​ട​യി​ൽ കോ​വി​ഡ് കേ​സു​ക​ൾ ഉ​ണ്ടാ​കാ​നാ​ണ് സാ​ധ്യ​ത. മ​ര​ണ​നി​ര​ക്ക് കൂ​ടു​മെ​ന്ന​ത് ഭ​യ​ത്തോ​ടെ കാ​ണ​ണം. ജ​ന​ങ്ങ​ൾ അ​തീ​വ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും കോ​വി​ഡ് പ്ര​തി​രോ​ധം ശ​ക്ത​മാ​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.