ബ്ര​സീ​ലി​ൽ​നി​ന്ന് ഇ​റ​ക്കു​മ​തി ചെ​യ്ത കോ​ഴി​യി​റ​ച്ചി​യി​ൽ കൊ​റോ​ണ; ചൈ​ന​യി​ൽ ജാ​ഗ്ര​ത
Thursday, August 13, 2020 5:58 PM IST
ബെ​യ്ജിം​ഗ്: ബ്ര​സീ​ലി​ൽ​നി​ന്ന് ഇ​റ​ക്കു​മ​തി ചെ​യ്ത ശീ​തീ​ക​രി​ച്ച കോ​ഴി​യി​റ​ച്ചി​യി​ൽ കൊ​റോ​ണ വൈ​റ​സ് സാ​ന്നി​ധ്യം സ്ഥി​രീ​ക​രി​ച്ച​താ​യി ചൈ​ന​യു​ടെ അ​വ​കാ​ശ​വാ​ദം. ചൈ​നീ​സ് ന​ഗ​ര​മാ​യ ഷെ​ൻ​സെ​നി​ലെ ത​ദ്ദേ​ശീ​യ ഭ​ര​ണ​കൂ​ട​മാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

കോ​ഴി​യി​റ​ച്ചി​യു​ടെ ഉ​പ​രി​ത​ല​ത്തി​ൽ നി​ന്നെ​ടു​ത്ത സാ​ന്പി​ളി​ലാ​ണു വൈ​റ​സ് സാ​ന്നി​ധ്യം ക​ണ്ട​ത്. ഇ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​റ​ക്കു​മ​തി ചെ​യ്ത ഭ​ക്ഷ​ണ പ​ദാ​ർ​ഥ​ങ്ങ​ൾ വാ​ങ്ങു​ന്പോ​ൾ മു​ൻ​ക​രു​ത​ൽ സ്വീ​ക​രി​ക്ക​ണ​മെ​ന്നു ചൈ​നീ​സ് ന​ഗ​ര​മാ​യ ഷെ​ൻ​സെ​ഹ്നി​ലെ ജ​ന​ങ്ങ​ൾ​ക്ക് അ​ധി​കൃ​ത​ർ നി​ർ​ദേ​ശം ന​ൽ​കി.

ബ്ര​സീ​ലി​ലെ സാ​ന്‍റാ കാ​ത​റീ​ന​യി​ലെ തെ​ക്ക​ൻ സം​സ്ഥാ​ന​ത്തി​ലെ ഓ​റോ​റ എ​ലി​മെ​ന്േ‍​റാ​സ് പ്ലാ​ന്‍റി​ൽ​നി​ന്നു വ​ന്ന കോ​ഴി​യി​റ​ച്ചി​യി​ലാ​ണു കൊ​റോ​ണ വൈ​റ​സ് സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യ​തെ​ന്നു ചൈ​നീ​സ് ഭ​ര​ണ​കൂ​ടം ഇ​റ​ക്കി​യ കു​റി​പ്പി​ൽ പ​റ​യു​ന്നു. ചൈ​ന​യി​ലേ​ക്ക് ഇ​റ​ക്കു​മ​തി ചെ​യ്ത സീ ​ഫു​ഡി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്നാ​ണു കോ​ഴി​യി​റ​ച്ചി​യി​ൽ സാ​ന്പി​ൾ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.