പ്ര​ണാ​ബ് മു​ഖ​ർ​ജി​യു​ടെ ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ന്നു
Thursday, August 13, 2020 11:33 PM IST
ന്യൂ​ഡ​ൽ​ഹി: മു​ൻ രാ​ഷ്‌​ട്ര​പ​തി പ്ര​ണാ​ബ് മു​ഖ​ർ​ജി അ​ബോ​ധാ​വ​സ്ഥ​യി​ൽ (കോ​മ) അ​തീ​വ ഗു​രു​ത​ര​മാ​യി തു​ട​രു​ന്നു. ഡ​ൽ​ഹി​യി​ലെ സൈ​നി​ക റി​സ​ർ​ച്ച് ആ​ൻഡ് റ​ഫ​റ​ൽ (ആ​ർ​ആ​ർ) ആ​ശു​പ​ത്രി​യി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ വെ​ന്‍റി​ലേ​റ്റ​ർ സ​ഹാ​യ​ത്തോ​ടെ തു​ട​രു​ന്ന പ്ര​ണാ​ബി​ന്‍റെ പ്ര​ധാ​ന അ​വ​യ​വങ്ങ​ൾ യ​ന്ത്ര​സ​ഹാ​യ​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ആ​രോ​ഗ്യ​നി​ല​യി​ൽ പു​രോ​ഗ​തി​യി​ല്ലെ​ന്നു ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു.

അ​തേ​സ​മ​യം, ചി​കി​ത്സ​ക​ളോ​ടു സാ​വ​ധാ​നം പ്ര​തി​ക​രി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് പ്ര​ണാ​ബി​ന്‍റെ മ​ക​നും ലോ​ക്സ​ഭാം​ഗ​വു​മാ​യ അ​ഭി​ജി​ത് മു​ഖ​ർ​ജി പ​റ​ഞ്ഞ​ത്. “എ​ന്‍റെ പി​താ​വ് എ​പ്പോ​ഴും ഒ​രു പോ​രാ​ളി​യാ​ണ്. അ​ദ്ദേ​ഹം മെ​ഡി​ക്ക​ൽ ഇ​ട​പെ​ട​ലു​ക​ളോ​ടു സാ​വ​ധാ​നം പ്ര​തി​ക​രി​ക്കു​ന്നു​ണ്ട്. അ​ദ്ദേ​ഹ​ത്തി​ന്‍റെ ശ​രീ​ര​ത്തി​ലെ എ​ല്ലാ സു​പ്ര​ധാ​ന ഘ​ട​ക​ങ്ങ​ളും സു​സ്ഥി​ര​മാ​ണ്. എ​ന്‍റെ പി​താ​വ് വേ​ഗ​ത്തി​ൽ സു​ഖം പ്രാ​പി​ക്കാ​നാ​യി പ്രാ​ർ​ഥി​ക്ക​ണ​മെ​ന്നു എ​ല്ലാ അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ളോ​ടും അ​ഭ്യ​ർ​ഥി​ക്കു​ന്നു. പ്രാ​ർ​ഥ​ന ഞ​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​ണ്’’- ട്വി​റ്റ​റി​ലെ​ഴു​തി​യ സ​ന്ദേ​ശ​ത്തി​ൽ അ​ഭി​ജി​ത് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.