ഹി​മാ​ച​ല്‍ പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി​യു​ടെ സു​​രക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് കോ​വി​ഡ്
Friday, August 14, 2020 3:18 AM IST
ഷിം​ല: ഹി​മാ​ച​ല്‍ പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി ജ​യ്‌​റാം താ​ക്കൂ​റി​ന്‍റെ സു​ര​ക്ഷാ​ചു​മ​ത​ല​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. അ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തെ​ന്ന് ചീ​ഫ് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ സു​രേ​ഖ ചോ​പ്ര പ​റ​ഞ്ഞു.

നേ​ര​ത്തെ മു​ഖ്യ​മ​ന്ത്രി ജ​യ്‌​റാം താ​ക്കൂ​ര്‍ ജൂ​ലൈ 22 മു​ത​ല്‍ ക്വാ​റ​ന്‍റൈ​നി​ല്‍ പോ​യി​രു​ന്നു. മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലെ ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് ജ​യ്‌​റാം താ​ക്കൂ​ര്‍ ക്വാ​റ​ന്‍റൈ​നി​ല്‍ പോ​യ​ത്. തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ മു​ഖ്യ​മ​ന്ത്രി​യും കു​ടും​ബ​വും കോ​വി​ഡ് നെ​ഗ​റ്റീ​വ് ആ​ണെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു.

ഹി​മാ​ച​ൽ പ്ര​ദേ​ശ് ഊ​ര്‍​ജ​മ​ന്ത്രി സു​ഖ്‌​റാം ചൗ​ധ​രി കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.