മ​ല​പ്പു​റം ജി​ല്ലാ ക​ള​ക്ട​ർ കെ.​ഗോ​പാ​ല​കൃ​ഷ്ണ​ന് കോ​വി​ഡ്; 21 ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും രോ​ഗം
Friday, August 14, 2020 2:59 PM IST
മ​ല​പ്പു​റം: ജി​ല്ലാ ക​ള​ക്ട​ർ കെ.​ഗോ​പാ​ല​കൃ​ഷ്ണ​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. സ​ബ് ക​ള​ക്ട​ര്‍, അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ര്‍ ഉ​ൾ​പ്പെ​ടെ 21 ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും പ​രി​ശോ​ധ​നാ ഫ​ലം പോ​സി​റ്റീ​വാ​യി. ചി​കി​ൽ​സ​യ്ക്കാ​യി പ്ര​ത്യേ​ക കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റും.

ക​രി​പ്പൂ​രി​ല്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്ന ക​ള​ക്ട​ർ നേ​ര​ത്തെ ത​ന്നെ ക്വാ​റ​ന്‍റൈ​നി​ലാ​യി​രു​ന്നു. ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ മ​ല​പ്പു​റം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി യു. ​അ​ബ്ദു​ല്‍ ക​രീ​മി​ന് ഇ​ന്ന​ലെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ഗ​ണ്‍​മാ​നും നേ​ര​ത്തെ രോ​ഗം ബാ​ധി​ച്ചി​രു​ന്നു.

കോ​വി​ഡ് അ​വ​ലോ​ക​ന യോ​ഗം ഉ​ള്‍​പ്പെ​ടെ പ്ര​ധാ​ന യോ​ഗ​ങ്ങ​ളി​ലെ​ല്ലാം ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഒ​രു​മി​ച്ചാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​ത്. വി​മാ​ന​ദു​ര​ന്ത​ത്തി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ ഈ ​ഉ​ദ്യോ​ഗ​സ്ഥ​രെ​ല്ലാം പ​ങ്കെ​ടു​ത്തി​രു​ന്നു. അ​തി​നാ​ല്‍ ത​ന്നെ കൂ​ടു​ത​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് രോ​ഗം ബാ​ധി​ക്കാ​നു​ള്ള സാ​ധ്യ​ത​യു​ണ്ട്.

മ​ല​പ്പു​റ​ത്ത് വ്യാ​ഴാ​ഴ്ച 202 പേ​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​താ​യി സ്ഥി​രീ​ക​രി​ച്ച​ത്. നാ​ല് ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രു​ള്‍​പ്പെ​ടെ 26 പേ​ര്‍​ക്ക് ഉ​റ​വി​ട​മ​റി​യാ​തെ​യും 158 പേ​ര്‍​ക്ക് നേ​രി​ട്ടു​ള്ള സ​മ്പ​ര്‍​ത്തി​ലൂ​ടെ​യു​മാ​ണ് രോ​ഗ​ബാ​ധ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.