നാ​ട​ക​ങ്ങ​ൾ​ക്കു താ​ത്കാ​ലി​ക വി​രാ​മം; അ​ശോ​ക് ഗെ​ലോ​ട്ട് സ​ർ​ക്കാ​ർ വി​ശ്വാ​സ​വോ​ട്ട് നേ​ടി
Friday, August 14, 2020 4:51 PM IST
ജ​യ്പു​ർ: രാ​ജ​സ്ഥാ​ൻ നി​യ​മ​സ​ഭ​യി​ൽ അ​ശോ​ക് ഗെ​ലോ​ട്ട് സ​ർ​ക്കാ​ർ വി​ശ്വാ​സ​വോ​ട്ട് നേ​ടി. മൂ​ന്നു മ​ണി​ക്കൂ​ർ നീ​ണ്ട വി​ശ്വാ​സ വോ​ട്ടെ​ടു​പ്പ് ച​ർ​ച്ച​യ്ക്കൊ​ടു​വി​ലാ​യി​രു​ന്നു വി​ശ്വാ​സ​വോ​ട്ട്.

ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ന്ന ബി​ജെ​പി നി​യ​മ​സ​ഭാ ക​ക്ഷി യോ​ഗ​ത്തി​ലാ​ണ് അ​വി​ശ്വാ​സ​പ്ര​മേ​യ​ത്തി​നു തീ​രു​മാ​ന​മെ​ടു​ത്ത​ത്. 200 അം​ഗ നി​യ​മ​സ​ഭ​യി​ൽ കോ​ണ്‍​ഗ്ര​സി​ന് 107 എം​എ​ൽ​എ​മാ​രു​ണ്ട്. സ്വ​ത​ന്ത്ര​രു​ടെ​യും മ​റ്റു ക​ക്ഷി​ക​ളു​ടെ​യും പി​ന്തു​ണ​കൂ​ടി​യാ​കു​ന്പോ​ൾ അം​ഗ​ബ​ലം 125 ആ​കും. സ​ഖ്യ​ക​ക്ഷി​യാ​യ ലോ​ക് താ​ന്ത്രി​ക് ദ​ൾ ഉ​ൾ​പ്പെ​ടെ 75 എം​എ​ൽ​എ​മാ​രാ​ണ് ബി​ജെ​പി​ക്കു​ള്ള​ത്.

പ​തി​നെ​ട്ടു മാ​സ​ക്കാ​ല​മാ​യി പ​ര​സ്പ​രം ഒ​രു വാ​ക്കു​പോ​ലും സം​സാ​രി​ക്കാ​തി​രു​ന്ന അ​ശോ​ക് ഗെ​ലോ​ട്ടും സ​ച്ചി​ൻ പൈ​ല​റ്റും പ​ര​സ്പ​രം ക​ണ്ടു കൈ ​കൊ​ടു​ത്ത​തോ​ടെ​യാ​ണു പാ​ർ​ട്ടി​ക്കു​ള്ളി​ലെ ആ​ഭ്യ​ന്ത​ര​ക​ല​ഹ​ത്തി​ന് താ​ത്കാ​ലി​ക വി​രാ​മ​മാ​യ​ത്. സ​ച്ചി​ൻ പൈ​ല​റ്റി​നൊ​പ്പം പോ​യ​വ​രി​ൽ എം​എ​ൽ​എ​മാ​രാ​യ ഭ​ൻ​വ​ർ​ലാ​ൽ ശ​ർ​മ, വി​ശ്വേ​ന്ദ്ര സിം​ഗ് എ​ന്നി​വ​രു​ടെ സ​സ്പെ​ൻ​ഷ​നും കോ​ണ്‍​ഗ്ര​സ് പി​ൻ​വ​ലി​ച്ചു.

കോ​ണ്‍​ഗ്ര​സ് സ​ർ​ക്കാ​രി​നെ അ​ട്ടി​മ​റി​ക്കാ​നു​ള്ള ഗൂ​ഢാ​ലോ​ച​ന​യി​ൽ പ​ങ്കെ​ടു​ത്തു എ​ന്നാ​രോ​പി​ച്ചാ​ണു ക​ഴി​ഞ്ഞ മാ​സം ഇ​രു​വ​രു​ടെ​യും പ്രാ​ഥ​മി​കാം​ഗ​ത്വം പാ​ർ​ട്ടി സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.