പ​രോ​ള​നു​വ​ദി​ച്ച ത​ട​വു​കാ​രെ തി​രി​കെ ജ​യി​ലി​ൽ പ്ര​വേ​ശി​പ്പി​ക്കു​ന്ന​തി​ന് സ​മ​യ​പ​രി​ധി
Friday, August 14, 2020 6:58 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ജ​യി​ലു​ക​ളി​ൽ കോ​വി​ഡ് 19 രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പ​രോ​ൾ അ​നു​വ​ദി​ച്ച ത​ട​വു​കാ​രെ ജ​യി​ലി​ൽ പു​ന​പ്ര​വേ​ശി​പ്പി​ക്കു​ന്ന​തി​ന് സ​മ​യ​പ​രി​ധി ദീ​ർ​ഘി​പ്പി​ച്ച് ഉ​ത്ത​ര​വാ​യി.

ആ​ദ്യ​ഘ​ട്ട​ത്തി​ൽ അ​ടി​യ​ന്ത​ര അ​വ​ധി ല​ഭി​ച്ച​വ​രും ലോ​ക്ക്ഡൗ​ണി​ന് മു​ന്പ് അ​വ​ധി​യി​ൽ പ്ര​വേ​ശി​ച്ച​തു​മാ​യ 265 ത​ട​വു​കാ​ർ സെ​പ്റ്റം​ബ​ർ 30ന് ​ശേ​ഷം മൂ​ന്ന് ദി​വ​സ​ത്തി​ന​കം ജ​യി​ലി​ൽ പ്ര​വേ​ശി​ക്ക​ണം. ര​ണ്ടാം​ഘ​ട്ട​ത്തി​ൽ ഓ​പ്പ​ണ്‍ ജ​യി​ൽ, വ​നി​ത ജ​യി​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലെ 589 ത​ട​വു​കാ​ർ ഒ​ക്ടോ​ബ​ർ 15ന് ​ശേ​ഷം മൂ​ന്ന് ദി​വ​സ​ത്തി​നു​ള്ളി​ൽ തി​രി​കെ​യെ​ത്ത​ണം.

മൂ​ന്നാം​ഘ​ട്ട​ത്തി​ൽ സെ​ൻ​ട്ര​ൽ ജ​യി​ൽ, അ​തീ​വ സു​ര​ക്ഷാ ജ​യി​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലെ 192 ത​ട​വു​കാ​ർ ഒ​ക്ടോ​ബ​ർ 30ന് ​ശേ​ഷം മൂ​ന്ന് ദി​വ​സ​ത്തി​നു​ള്ളി​ൽ ജ​യി​ലി​ൽ തി​രി​കെ പ്ര​വേ​ശി​ക്ക​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.