ഫോ​ണ്‍​വി​ളി വി​ശ​ദാം​ശ​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന​ത് നി​യ​മ​വി​രു​ദ്ധ​മ​ല്ലെ​ന്നു പോ​ലീ​സ്
Friday, August 14, 2020 9:53 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് രോ​ഗി​ക​ളു​ടെ ഫോ​ണ്‍​വി​ളി വി​ശ​ദാം​ശ​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന​തി​ൽ നി​യ​മ​വി​രു​ദ്ധ​മാ​യൊ​ന്നു​മി​ല്ലെ​ന്ന വി​ശ​ദീ​ക​ര​ണ​വു​മാ​യി പോ​ലീ​സ്. ഈ ​ന​ട​പ​ടി സ്വ​കാ​ര്യ​ത​യു​ടെ ലം​ഘ​ന​മ​ല്ലെ​ന്നും പോ​ലീ​സ് വി​ശ​ദീ​ക​രി​ച്ചു.

മ​ഹാ​മാ​രി​ക​ൾ ത​ട​യു​ന്ന​തി​നാ​യി സ്വീ​ക​രി​ക്കു​ന്ന ന​ട​പ​ടി​ക​ൾ സ്വ​കാ​ര്യ​ത​യു​ടെ ലം​ഘ​ന​മാ​കി​ല്ല എ​ന്ന് സു​പ്രീം​കോ​ട​തി കെ.​എ​സ്. പു​ട്ട​സ്വാ​മി കേ​സി​ലു​ൾ​പ്പെ​ടെ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. കേ​ര​ള പ​ക​ർ​ച്ച​വ്യാ​ധി നി​യ​ന്ത്ര​ണ ഓ​ർ​ഡി​ന​ൻ​സ് പ്ര​കാ​രം സ​ർ​ക്കാ​രി​ന് രോ​ഗം ത​ട​യാ​നും നി​യ​ന്ത്രി​ക്കാ​നു​മാ​യി മ​റ്റ് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ എ​ടു​ക്കാ​ൻ അ​ധി​കാ​ര​മു​ണ്ട്.

അ​സാ​ധാ​ര​ണ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ വ്യ​ക്തി സ്വാ​ത​ന്ത്ര്യ​ങ്ങ​ൾ​ക്കു​മേ​ൽ അ​നി​വാ​ര്യ​മാ​യ ചി​ല നി​യ​ന്ത്ര​ണ​ങ്ങ​ൾ ആ​വ​ശ്യ​മാ​യി​വ​രും. ഇ​തി​നെ സ്വ​കാ​ര്യ​ത​യി​ലേ​ക്കു​ള്ള ക​ട​ന്നാ​ക്ര​മ​ണ​മാ​യി വ്യാ​ഖ്യാ​നി​ക്കു​ന്ന​ത് വ​സ്തു​താ​പ​ര​മ​ല്ല.

ഇ​ന്ത്യ ഗ​വ​ണ്‍​മെ​ൻ​റ് ഇ​ക്കാ​ര്യ​ത്തി​ൽ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​മു​ണ്ട്. ടെ​ലി​ഫോ​ണ്‍ കോ​ളു​ക​ളു​ടെ ഉ​ള്ള​ട​ക്കം ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ശേ​ഖ​രി​ക്കു​ന്നി​ല്ല. ഇ​ന്ത്യാ ഗ​വ​ണ്‍​മെ​ന്‍റി​ന്‍റെ ഉ​ത്ത​ര​വു​ക​ളെ​യും നി​ർ​ദേ​ശി​ച്ച മാ​ന​ദ​ണ്ഡ​ങ്ങ​ളും പൂ​ർ​ണ​മാ​യും പാ​ലി​ച്ചു​മാ​ണ് പോ​ലീ​സ് വ​കു​പ്പും സ്റ്റാ​ർ​ട്ട്അ​പ്പു​ക​ൾ വി​ക​സി​പ്പി​ച്ചെ​ടു​ത്ത ആ​പ്പും ഉ​പ​യോ​ഗി​ച്ച് ക്വാ​റ​ന്‍റൈ​ൻ ട്രാ​ക്കിം​ഗ് ന​ട​ത്തു​ന്ന​ത്.

പൊ​തു​ജ​നാ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തി​ന് അ​നി​വാ​ര്യ​മാ​യ ആ​വ​ശ്യ​ത്തി​ന് മാ​ത്ര​മേ ഈ ​വി​വ​ര​ങ്ങ​ൾ വി​നി​യോ​ഗം ചെ​യ്യു​ന്നു​ള്ളൂ എ​ന്നു പോ​ലീ​സ് വി​ശ​ദീ​ക​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.