എ​സ്പിബിയുടെ ആ​രോ​ഗ്യ​നി​ല​യി​ൽ പു​രോ​ഗ​തി: ഉ​ത്ക​ണ്ഠ​യ്‌​ക്ക് കാ​ര്യ​മി​ല്ലെ​ന്ന് ബ​ന്ധു​ക്ക​ൾ
Friday, August 14, 2020 11:10 PM IST
ചെ​ന്നൈ: കോ​വി​ഡ് ബാ​ധി​ച്ച് വെ​ന്‍റ​ലേ​റ്റ​റി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ഗാ​യ​ക​ൻ എ​സ്.​പി ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ത്തി​ന്‍റെ ആ​രോ​ഗ്യ​നി​ല​യി​ൽ പു​രോ​ഗ​തി​യു​ണ്ടെ​ന്ന് ബ​ന്ധു​ക്ക​ൾ. എ​സ്പി​ബി​യു​ടെ ആ​രോ​ഗ്യ​നി​ല രാ​വി​ലെ ഉ​ണ്ടാ​യി​രു​ന്ന​തി​നേ​ക്കാ​ൾ വ​ള​രെ​യേ​റെ മെ​ച്ച​പ്പെ​ട്ട​താ​യി മ​ക​ൻ എ​സ്.​പി ച​ര​ൺ അ​റി​യി​ച്ചു.

ഉ​ത്ക​ണ്ഠ​യ്‌​ക്ക് കാ​ര​ണ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം സു​ഖം പ്രാ​പി​ക്കു​മെ​ന്നും ച​ര​ൺ കൂ​ട്ടി​ച്ചേ​ർ​ത്തു. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യി​രു​ന്നെ​ങ്കി​ലും വൈ​കു​ന്നേ​ര​ത്തോ​ടെ സു​ഖം പ്രാ​പി​ച്ചു- സ​ഹോ​ദ​രി എ​സ്.​പി വ​സ​ന്ത പ​റ​ഞ്ഞു.

ഈ ​മാ​സം അ​ഞ്ചി​നാ​ണ് ചെ​ന്നൈ​യി​ലെ എം​ജി​എം ഹെ​ൽ​ത്ത് കെ​യ​ർ ആ​ശു​പ​ത്രി​യി​ൽ എ​സ്.​പി.​ബി​യെ പ്ര​വേ​ശി​പ്പി​ച്ച​ത്. ഇ​ന്ന​ലെ രാ​ത്രി​യോ​ടെ അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​നി​ല കൂ​ടു​ത​ൽ വ​ഷ​ളാ​യി.

വി​ദ​ഗ്ധ മെ​ഡി​ക്ക​ൽ സം​ഘ​ത്തി​ന്‍റെ ഉ​പ​ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ദ്ദേ​ഹ​ത്തെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റി. നി​ല​ഗു​രു​ത​ര​മാ​ണ്. വെ​ന്‍റി​ലേ​റ്റ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ജീ​വ​ൻ നി​ല​നി​ർ​ത്തു​ന്ന​ത്- ആ​ശു​പ​ത്രി വൈ​കു​ന്നേ​ര​മി​റ​ക്കി​യ മെ​ഡി​ക്ക​ൽ ബു​ള്ള​റ്റി​നി​ൽ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.