പോ​സ്റ്റ​ൽ വോ​ട്ടു​ക​ൾ കൃ​ത്യ​സ​മ​യ​ത്ത് എ​ത്തി​ക്കാ​നാ​യേ​ക്കി​ല്ലെ​ന്ന് അ​മേ​രി​ക്ക​ൻ പോ​സ്റ്റ​ൽ സ​ർ​വീ​സ്
Saturday, August 15, 2020 7:07 AM IST
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​യി​ൽ ന​വം​ബ​ർ മൂ​ന്നി​ന് ന​ട​ക്കു​ന്ന പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ലെ പോ​സ്റ്റ​ൽ വോ​ട്ട് ( മെ​യി​ൽ ഇ​ൻ ബാ​ല​റ്റ് ) സം​ബ​ന്ധി​ച്ച് ആ​ശ​ങ്ക​യ​റി​യി​ച്ച് അ​മേ​രി​ക്ക​ൻ പോ​സ്റ്റ​ൽ സ​ർ​വീ​സ്. കോ​വി​ഡ് മ​ഹാ​മാ​രി​യെ തു​ട​ർ​ന്ന് ല​ക്ഷ​ക​ണ​ക്കി​നാ​ളു​ക​ൾ മെ​യി​ൽ ഇ​ൻ ബാ​ല​റ്റ് സം​വി​ധാ​നം സ്വീ​ക​രി​ക്കാ​നാ​ണ് സാ​ധ്യ​ത​യെ​ന്നും ഇ​തെ​ല്ലാം കൃ​ത്യ​സ​മ​യ​ത്ത് എ​ത്തി​ക്കാ​ൻ സാ​ധി​ച്ചേ​ക്കി​ല്ല​ന്നു​മാ​ണ് യു​എ​സ്പി​എ​സ് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ള്ള​ത്.

കൂ​ടു​ത​ൽ സ​ഹാ​യ​ങ്ങ​ൾ ന​ൽ​ക​ണ​മെ​ന്നും യു​എ​സ്പി​എ​സ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ, മെ​യി​ൽ ഇ​ൻ ബാ​ല​റ്റ് സം​വി​ധാ​ന​ത്തെ എ​തി​ർ​ക്കു​ന്ന നി​ല​വി​ലെ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് യു​എ​സ്പി​എ​സി​ന് ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൂ​ടു​ത​ൽ സ​ഹാ​യ​ങ്ങ​ൾ ചൈ​യ്ത് ന​ൽ​കി​ല്ലെ​ന്ന് ഇ​തി​നോ​ട​കം വ്യ​ക്ത​മാ​ക്കി​ക്ക​ഴി​ഞ്ഞു.

പോ​സ്റ്റ​ൽ വോ​ട്ട് സം​വി​ധാ​നം ക്ര​മ​ക്കേ​ടു​ക​ൾ​ക്ക് കാ​ര​ണ​മാ​യേ​ക്കാ​മെ​ന്നും അ​ത് ത​ന്‍റെ എ​തി​രാ​ളി​യാ​യ ജോ ​ബൈ​ഡ​ന് സ​ഹാ​യ​ക​മാ​കു​മെ​ന്നു​മാ​ണ് ട്രം​പി​ന്‍റെ വി​ല​യി​രു​ത്ത​ൽ. ട്രം​പി​ന്‍റെ ന​ട​പ​ടി​യെ വി​മ​ർ​ശി​ച്ച് മു​ൻ പ്ര​സി​ഡ​ന്‍റ് ബ​രാ​ക് ഒ​ബാ​മ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

വ​ൻ സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യെ നേ​രി​ടു​ക​യാ​ണെ​ന്നും മെ​യി​ൽ ഇ​ൻ​ഡ ബാ​ല​റ്റ് സം​വി​ധാ​നം കൃ​ത്യ​മാ​യി ഫ​ല​വ​ത്താ​ക്ക​ണ​മെ​ങ്കി​ൽ സാ​ന്പ​ത്തി​ക സ​ഹാ​യം കൂ​ടി​യേ തീ​രൂ​വെ​ന്നു​മാ​യി യു​എ​സ്പി​എ​സി​ന്‍റെ ആ​വ​ശ്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.