എ​ഴു​പ​ത്തി​നാ​ലാം സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ നി​റ​വി​ൽ രാ​ജ്യം
Saturday, August 15, 2020 7:12 AM IST
ന്യൂ​ഡ​ൽ​ഹി: എ​ഴു​പ​ത്തി​നാ​ലാം സ്വാ​ത​ന്ത്ര്യ​ദി​ന​ത്തി​ന്‍റെ നി​റ​വി​ൽ രാ​ജ്യം. ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച് ചെ​ങ്കോ​ട്ട​യി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ദേ​ശീ​യ പാ​ത​ക ഉ​യ​ർ​ത്തും. രാ​വി​ലെ ഏ​ഴ​ര​യോ​ടെ​യാ​ണ് ച​ട​ങ്ങ് ന​ട​ക്കു​ക. കോ​വി​ഡ് ക​ർ​ശ​ന നി​യ​ന്ത്ര​ണ​ത്തി​ലാ​ണ് ചെ​ങ്കോ​ട്ട​യി​ൽ ആ​ഘോ​ഷ ച​ട​ങ്ങ് ന​ട​ക്കു​ക.

സ്കൂ​ൾ കു​ട്ടി​ക​ൾ​ക്കു പ​ക​രം എ​ൻ​സി​സി കേ​ഡ​റ്റു​ക​ളാ​കും ഇ​ത്ത​വ​ണ പ​രേ​ഡി​നെ​ത്തു​ക. ചെ​ങ്കോ​ട്ട​യു​ടെ ലാ​ഹോ​റി ഗേ​റ്റി​ൽ ആ​റ​ടി അ​ക​ലം പാ​ലി​ച്ചാ​ണ് ക​സേ​ര​ക​ൾ നി​ര​ത്തി​യി​രി​ക്കു​ന്ന​ത്. നൂ​റി​ൽ താ​ഴെ പേ​ർ​ക്കു​മാ​ത്ര​മാ​ണ് വേ​ദി​യി​ൽ ഇ​രി​പ്പി​ട​മു​ള്ള​ത്.

ച​ട​ങ്ങ് കാ​ണാ​ൻ എ​തി​ർ​വ​ശ​ത്ത് അ​ഞ്ഞൂ​റി​ല​ധി​കം പേ​ർ​ക്ക് സൗ​ക​ര്യം ഉ​ണ്ടാ​വും. വൈ​കി​ട്ട് രാ​ഷ്ട്ര​പ​തി ന​ല്കു​ന്ന വി​രു​ന്നി​ലും അ​തി​ഥി​ക​ളു​ടെ എ​ണ്ണം കു​റ​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.