തോ​ൽ​പ്പെ​ട്ടി​യി​ൽ എ​ക്സൈ​സി​ന്‍റെ വ​ൻ ക​ഞ്ചാ​വ് വേ​ട്ട; ര​ണ്ടു പേ​ർ പി​ടി​യി​ൽ
Saturday, August 15, 2020 2:17 PM IST
കാ​ട്ടി​ക്കു​ളം: വ​യ​നാ​ട് എ​ക്സൈ​സ് ഇ​ന്‍റ​ലി​ജ​ൻ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ തോ​ൽ​പ്പെ​ട്ടി എ​ക്‌​സൈ​സ് ചെ​ക്ക് പോ​സ്റ്റി​ൽ ചാ​ക്കു​ക​ൾ​ക്കി​ട​യി​ൽ ഒ​ളി​പ്പി​ച്ച് ക​ട​ത്തി​ക്കൊ​ണ്ടു വ​ന്ന 98 കി​ലോ ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്തു. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ​യോ​ടെ​യാ​ണ് വി​പ​ണി​യി​ൽ ഒ​രു കോ​ടി​യി​ല​ധി​കം രൂ​പ വി​ല വ​രു​ന്ന ക​ഞ്ചാ​വ് പി​ടി​കൂടിയത്.

സം​ഭ​വ​ത്തി​ൽ വൈ​ത്തി​രി അ​ത്തി​മൂ​ല സ്വ​ദേ​ശി ര​ഞ്ജി​ത്ത്, കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി അ​ഖി​ൽ​കു​മാ​ർ എ​ന്നി​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പി​ടി​ച്ചെ​ടു​ത്ത ക​ഞ്ചാ​വ് ആ​ന്ധ്ര​യി​ൽ നി​ന്നും ലോ​റി​യി​ൽ വി​ൽ​പ്പ​ന​ക്കാ​യി കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ത്തി​ക്കൊ​ണ്ടു വ​ന്ന​താ​ണെ​ന്നും ക​ഞ്ചാ​വ് ക​ട​ത്തി​ന് പി​ന്നി​ലു​ള്ള ആ​ളു​ക​ളി​ലേ​ക്ക് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ക​യാ​ണെ​ന്നും വ​യ​നാ​ട് എ​ക്‌​സൈ​സ് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ എ​ച്ച്. മു​ഹ​മ്മ​ദ് ന്യൂ​മാ​ൻ അ​റി​യി​ച്ചു.

വ​യ​നാ​ട് എ​ക്സൈ​സ് ഇ​ന്‍റ​ലി​ജ​ൻ​സ്, മാ​ന​ന്ത​വാ​ടി എ​ക്സൈ​സ്, തോ​ൽ​പ്പെ​ട്ടി എ​ക്‌​സൈ​സ് എ​ന്നി​വ​ർ സം​യു​ക്ത​മാ​യി ന​ട​ത്തി​യ ഓ​പ്പ​റേ​ഷ​നി​ലാ​ണ് ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത്. വ​യ​നാ​ട് ജി​ല്ല​യി​ൽ നി​ല​വി​ലു​ണ്ടാ​യി​ട്ടു​ള്ള​തി​ൽ ഏ​റ്റ​വും വ​ലി​യ ക​ഞ്ചാ​വ് വേ​ട്ട​യാ​ണ് ഇ​ത്. പ്ര​തി​ക​ൾ മു​ൻ​പും ഇ​ത്ത​ര​ത്തി​ൽ സം​സ്ഥാ​ന​ത്തി​ന​ക​ത്തേ​ക്ക് ക​ഞ്ചാ​വ് ക​ട​ത്തി​യി​ട്ടു​ള്ള​താ​യാ​ണ് ഇ​ന്‍റ​ലി​ജ​ൻ​സി​ന് ല​ഭി​ച്ച വി​വ​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.