തി​രു​വ​ന​ന്ത​പു​ര​ത്ത് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ പ​താ​ക ഉ​യ​ർ​ത്തി
Saturday, August 15, 2020 1:21 PM IST
തി​രു​വ​ന​ന്ത​പു​രം: രാ​ജ്യ​ത്തി​ന്‍റെ 74-ാം സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ ച​ട​ങ്ങു​ക​ൾ ത​ല​സ്ഥാ​ന​ത്തും വി​വി​ധ ജി​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ലും ആ​ഘോ​ഷി​ച്ചു. തലസ്ഥാനത്ത് മു​ഖ്യ​മ​ന്ത്രി​യു​ടെ അ​സാ​ന്നി​ധ്യ​ത്തി​ൽ ടൂ​റി​സം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍ ആ​ണ് പ​താ​ക ഉ​യ​ര്‍​ത്തി അ​ഭി​വാ​ദ്യം സ്വീ​ക​രി​ച്ച​ത്.

തി​രു​വ​ന​ന്ത​പു​രം സെ​ന്‍​ട്ര​ല്‍ സ്റ്റേ​ഡി​യ​ത്തി​ലാ​ണ് ച​ട​ങ്ങു​ക​ള്‍ ന​ട​ന്ന​ത്. ച​ട​ങ്ങു​ക​ള്‍ പ​ത്തു മി​നി​ട്ട് മാ​ത്ര​മാ​ണ് നീ​ണ്ടു നി​ന്ന​ത്. പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് പ്ര​വേ​ശ​ന​മു​ണ്ടാ​യി​രു​ന്നി​ല്ല. രാ​ജ്യ​ഭ​വ​നി​ല്‍ ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍ പ​താ​ക ഉ​യ​ര്‍​ത്തി.

കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​പു​ല​മാ​യ ആ​ഘോ​ഷ​ങ്ങ​ൾ ല​ഘൂ​ക​രി​ച്ചാ​ണ് ച‌​ട​ങ്ങു​ക​ൾ ന​ട​ത്തി​യ​ത്. ബി​എ​സ്എ​ഫ്, സ്‌​പെ​ഷ​ല്‍ ആം​ഡ് പോ​ലീ​സ് അ​ഞ്ചാം ബ​റ്റാ​ലി​യ​ന്‍, തി​രു​വ​ന​ന്ത​പു​രം സി​റ്റി പോ​ലീ​സ്, കേ​ര​ള ആം​ഡ് വി​മ​ന്‍ പോ​ലീ​സ് ബ​റ്റാ​ലി​യ​ന്‍, എ​ന്‍​സി​സി സീ​നി​യ​ര്‍ ഡി​വി​ഷ​ന്‍ ആ​ര്‍​മി (ആ​ണ്‍​കു​ട്ടി​ക​ള്‍), എ​ന്‍​സി​സി സീ​നി​യ​ര്‍ ഡി​വി​ഷ​ന്‍ ആ​ര്‍​മി (പെ​ണ്‍​കു​ട്ടി​ക​ള്‍) എ​ന്നി​വ​യു​ടെ ഓ​രോ പ്ലാ​റ്റൂ​ണു​ക​ള്‍ പ​ങ്കെ​ടു​ത്തു.

കോ​ട്ട​യ​ത്ത് മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ന്‍ പ​താ​ക ഉ​യ​ര്‍​ത്തി. എ​റ​ണാ​കു​ളം, തൃ​ശൂ​ര്‍, വ​യ​നാ​ട്, ക​ണ്ണൂ​ര്‍ ജി​ല്ല​ക​ളി​ല്‍ ജി​ല്ലാ ക​ള​ക്ട​ര്‍​മാ​രും മ​ല​പ്പു​റ​ത്ത് ഡെ​പ്യൂ​ട്ടി ക​ള​ക്ട​റും കോ​ഴി​ക്കോ​ട്ട് അ​ഡീ​ഷ​ണ​ല്‍ ജി​ല്ലാ മ​ജി​സ്‌​ട്രേ​റ്റും പ​താ​ക ഉ​യ​ര്‍​ത്തി​യ​ത്.

മു​ഖ്യ​മ​ന്ത്രി, മ​ന്ത്രി​മാ​രാ​യ കെ.​കെ. ശൈ​ല​ജ, കെ.​ടി. ജ​ലീ​ല്‍, എ.​സി. മൊ​യ്തീ​ന്‍ എ​ന്നി​വ​ര്‍ ക്വാ​റന്‍റൈനിൽ പോ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മ​ന്ത്രി ക​ട​കം​പ​ള്ളി പ​താ​ക ഉ​യ​ര്‍​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.