സം​സ്ഥാ​ന​ത്ത് ര​ണ്ട് കോ​വി​ഡ് മ​ര​ണ​ങ്ങ​ൾ കൂ​ടി; മ​രി​ച്ച​ത് പ​ത്ത​നം​തി​ട്ട, തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​ക​ൾ
Saturday, August 15, 2020 11:36 AM IST
തി​രു​വ​ന​ന്ത​പു​രം/​പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന​ത്ത് ര​ണ്ടു കോ​വി​ഡ് മ​ര​ണങ്ങൾ കൂ​ടി റി​പ്പോ​ര്‍​ട്ടു ചെ​യ്തു. തി​രു​വ​ന​ന്ത​പു​രം, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ലാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്.

തി​രു​വ​ന​ന്ത​പു​ര​ത്ത് വെ​ഞ്ഞാ​റ​മൂ​ട് സ്വ​ദേ​ശി ബ​ഷീ​ര്‍(44)​ആ​ണ് മ​രി​ച്ച​ത്. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ​യും കോ​വി​ഡ് രോ​ഗി​യാ​ണ്.

പ​ത്ത​നം​തി​ട്ട​യി​ല്‍ തി​രു​വ​ല്ല കു​റ്റൂ​ര്‍ സ്വ​ദേ​ശി മാ​ത്യു(60)​ആ​ണ് മ​രി​ച്ച​ത്. കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് ഇ​ദ്ദേ​ഹം മ​രി​ച്ച​ത്. മൃ​ത​ദേ​ഹ​ങ്ങ​ൾ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പ്ര​കാ​രം സം​സ്ക​രി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.