പ​മ്പ മ​ണ​ൽ​ക്ക​ട​ത്തി​ൽ വ​ൻ കൊ​ള്ള; പ്ര​തി​പ​ക്ഷ നേ​താ​വ് കോ​ട​തി​യി​ലേ​ക്ക്
Saturday, August 15, 2020 11:04 AM IST
കൊ​ച്ചി: പ​മ്പ​യി​ലെ മ​ണ​ൽ​ക്ക​ട​ത്തി​നു പി​ന്നി​ൽ വ​ൻ അ​ഴി​മ​തി​യെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. കേ​ര​ളം ക​ണ്ട ഏ​റ്റ​വും വ​ലി​യ കൊ​ള്ള​യാ​ണ് ന​ട​ക്കു​ന്ന​ത്. ഇ​തി​നെ​തി​രേ കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്നും ചെ​ന്നി​ത്ത​ല മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

സ​ർ​ക്കാ​രി​നെ​തി​രേ പ​ല ആ​രോ​പ​ണ​ങ്ങ​ൾ ഉ​ണ്ടാ​കു​മ്പോ​ളും വി​ജി​ല​ൻ​സ് നോ​ക്കു​കു​ത്തി​യാ​യി നി​ൽ​ക്കു​ക​യാ​ണ്. ഒ​രു പ​രാ​തി​യി​ലും വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നി​ല്ല. സ​ർ​ക്കാ​ർ വി​ജി​ല​ൻ​സി​നെ വ​ന്ധ്യം​ക​രി​ച്ചു​വെ​ന്നും ചെ​ന്നി​ത്ത​ല കു​റ്റ​പ്പെ​ടു​ത്തി.

അ​ഴി​മ​തി​യും കൊ​ള്ള​യും ന​ട​ത്തു​ന്ന​വ​രെ സം​ര​ക്ഷി​ക്കു​ന്ന നി​ല​പാ​ടാ​ണ് പി​ണ​റാ​യി സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ചി​രി​ച്ചു​വ​രു​ന്ന​തെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.