"തെ​റ്റ് ചെ​യ്യു​മ്പോ​ള്‍ അ​വ​രെ തി​രു​ത്താം, എ​ന്നാ​ൽ നാം ​എ​ത്ര ദൂ​രം എ​ത്തി'; ചോ​ദ്യ​വു​മാ​യി പ്ര​ശാ​ന്ത് ഭൂ​ഷ​ൺ
Saturday, August 15, 2020 2:04 PM IST
ന്യൂ​ഡ​ൽ​ഹി: മ​ന്ത്രി​മാ​രും ന്യാ​യാ​ധി​പ​ന്മാ​രും തെ​റ്റു ചെ​യ്യു​മ്പോ​ൾ ന​മ്മ​ൾ​ക്ക് അ​വ​രെ തി​രു​ത്ത​നാ​കു​മെ​ന്നും എ​ന്നാ​ൽ അ​തി​ല്‍ നി​ന്ന് നാം ​എ​ത്ര ദൂ​രം എ​ത്തി​യെ​ന്ന ചോ​ദ്യ​വു​മാ​യി സു​പ്രീം കോ​ട​തി​യി​ലെ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ പ്ര​ശാ​ന്ത് ഭൂ​ഷ​ൺ. സ്വാ​ത​ന്ത്ര്യ​ദി​ന​ത്തി​ലാ​ണ് ചോ​ദ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ ട്വീ​റ്റ്.

"സ്വാ​ത​ന്ത്ര്യ സ​മ​ര​സേ​നാ​നി​ക​ള്‍ രാ​ജ്യം പ​ടു​ത്തു​യ​ര്‍​ത്താ​ന്‍ വേ​ണ്ടി ന​ട​ത്തി​യ പോ​രാ​ട്ടം ഓ​ര്‍​ക്ക​ണം. സ​മ​ത്വാ​ധി​ഷ്ഠി​ത​മാ​യ ബ​ഹു-​മ​ത സാം​സ്‌​കാ​രി​ക സ​മൂ​ഹം, അ​വി​ടെ ന​മ്മ​ള്‍ ഭ​ര​ണാ​ധി​കാ​രി​ക​ളും. മ​ന്ത്രി​മാ​രും ന്യാ​യാ​ധി​പ​ന്മാ​രും ഉ​ള്‍​പ്പെ​ടെ​യു​ള്ള എ​ല്ലാ പൊ​തു​പ്ര​വ​ര്‍​ത്ത​ക​രും ന​മ്മു​ടെ സേ​വ​ക​രാ​യി​രി​ക്കും. അ​വ​ര്‍ തെ​റ്റ് ചെ​യ്യു​മ്പോ​ള്‍ ന​മ്മ​ള്‍​ക്ക് അ​വ​രെ തി​രു​ത്താ​നാ​കും. അ​തി​ല്‍ നി​ന്ന് നാം ​എ​ത്ര ദൂ​രം എ​ത്തി..' എ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ ട്വീ​റ്റ്.

ചീ​ഫ് ജ​സ്റ്റീ​സ് എ​സ്.​എ. ബോ​ബ്ഡെ​യെ​യും നാ​ല് മു​ൻ ചീ​ഫ് ജ​സ്റ്റീ​സു​മാ​രെ​യും വി​മ​ർ​ശി​ച്ച് ട്വീ​റ്റ് ചെ​യ്ത സം​ഭ​വ​ത്തി​ൽ പ്ര​ശാ​ന്ത് ഭൂ​ഷ​ണ്‍ ഗു​രു​ത​ര​മാ​യ കു​റ്റം ചെ​യ്തെ​ന്ന് സു​പ്രീം​കോ​ട​തി ക​ഴി​ഞ്ഞ ദി​വ​സം ക​ണ്ടെ​ത്തി​യി​രു​ന്നു. സു​പ്രീം കോ​ട​തി ന​ട​പ​ടി​ക്കെ​തി​രേ നി​ര​വ​ധി വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ്ര​ശാ​ന്ത് ഭൂ​ഷ​ണി​ന്‍റെ ട്വീ​റ്റ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.