സം​സ്ഥാ​ന​ത്ത് വീ​ണ്ടും കോ​വി​ഡ് മ​ര​ണങ്ങൾ; മ​രി​ച്ച​ത് കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ൾ
Saturday, August 15, 2020 2:22 PM IST
കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്ത് ര​ണ്ടു കോ​വി​ഡ് മ​ര​ണ​ങ്ങ​ൾ കൂ​ടി റി​പ്പോ​ര്‍​ട്ട് ചെ​യ്തു. കോ​ഴി​ക്കോ​ട് വ​ട​ക​ര സ്വ​ദേ​ശി മോ​ഹ​ന​ന്‍(68), ബേ​പ്പൂ​ർ സ്വ​ദേ​ശി രാ​ജ​ല​ക്ഷ്മി(61) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

മോ​ഹ​ന​ന് കി​ഡ്‌​നി രോ​ഗം, പ്ര​മേ​ഹം, ഹൃ​ദ്രോ​ഗം എ​ന്നി​വ ഉ​ണ്ടാ​യി​രു​ന്നു. സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ര്‍​ന്ന് ഇ​ദ്ദേ​ഹ​ത്തെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി​യി​രു​ന്നു.

എ​ന്നാ​ല്‍ മ​ര​ണം സം​ഭ​വി​ച്ചു. ഇ​രു​വ​രു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ പ്ര​കാ​രം സം​സ്ക​രി​ക്കും. അ​തേ​സ​മ​യം, ശ​നി​യാ​ഴ്ച റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന നാ​ലാ​മ​ത്തെ കോ​വി​ഡ് മ​ര​ണ​മാ​ണി​ത്. തി​രു​വ​ന​ന്ത​പു​രം, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ലാ​ണ് നേ​ര​ത്തെ കോ​വി​ഡ് മ​ര​ണം സം​ഭ​വി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.