വി​ദ്വേ​ഷ പ​രാ​മ​ര്‍​ശ​ങ്ങ​ള്‍: ബി​ജെ​പി നേ​താ​ക്ക​ൾ​ക്കാ​യി ഫേ​സ്ബു​ക്ക് മാ​ന​ദ​ണ്ഡ​ങ്ങ​ൾ മാ​റ്റി
Saturday, August 15, 2020 2:42 PM IST
ന്യൂ​ഡ​ൽ​ഹി: ബി​ജെ​പി നേ​താ​ക്ക​ൾ​ക്കു​വേ​ണ്ടി മാ​ന​ദ​ണ്ഡ​ങ്ങ​ൾ മാ​റ്റി ഫേ​സ്ബു​ക്ക്. വി​ദ്വേ​ഷം പ്ര​ച​രി​പ്പി​ക്കു​ന്ന പോ​സ്റ്റു​ക​ൾ ചെ​യ്യു​ന്ന​വ​ർ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കാ​നു​ള്ള മാ​ന​ദ​ണ്ഡ​ങ്ങ​ൾ ബി​ജെ​പി നേ​താ​ക്ക​ൾ​ക്കു വേ​ണ്ടി ഫേ​സ്ബു​ക്ക് തി​രു​ത്തി​യെ​ന്നാ​ണു വാ​ൾ​സ്ട്രീ​റ്റ് ജേ​ണ​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്.

ബി​ജെ​പി നേ​താ​വ് ടി. ​രാ​ജാ​സിം​ഗി​ന്‍റെ വി​ദ്വേ​ഷ പോ​സ്റ്റി​നെ​തി​രാ​യ ന​ട​പ​ടി​യെ കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണു ബി​ജെ​പി​ക്കു വേ​ണ്ടി മാ​ന​ദ​ണ്ഡ​ങ്ങ​ൾ തി​രു​ത്തു​ന്ന​താ​യി ക​ണ്ടെ​ത്തി​യ​ത്. മു​സ്ലിം​ക​ൾ രാ​ജ്യ​ദ്രോ​ഹി​ക​ളാ​ണെ​ന്നും പ​ള്ളി​ക​ൾ ത​ക​ർ​ക്ക​ണ​മെ​ന്നും റോ​ഹി​ങ്ക്യ മു​സ്ലിം​ക​ളെ വെ​ടി​വ​ച്ചു കൊ​ല്ല​ണ​മെ​ന്നു​മാ​യി​രു​ന്നു തെ​ല​ങ്കാ​ന​യി​ൽ​നി​ന്നു​ള്ള ബി​ജെ​പി നേ​താ​വാ​യ രാ​ജാ​സിം​ഗി​ന്‍റെ പോ​സ്റ്റ്.

ക​ഴി​ഞ്ഞ മാ​ർ​ച്ചി​ൽ ഫേ​സ്ബു​ക്ക് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഫേ​സ്ബു​ക്ക് മാ​ന​ദ​ണ്ഡ​ങ്ങ​ൾ രാ​ജാ​സിം​ഗ് ലം​ഘി​ച്ച​താ​യി ക​ണ്ടെ​ത്തി. അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഫേ​സ്ബു​ക്കി​ന്‍റെ എ​ല്ലാ പ്ലാ​റ്റ്ഫോ​മു​ക​ളി​ൽ​നി​ന്നും രാ​ജ​സിം​ഗി​നെ നി​രോ​ധി​ക്കാ​ൻ തീ​രു​മാ​നി​ച്ചെ​ങ്കി​ലും തു​ട​ർ ന​ട​പ​ടി​യു​ണ്ടാ​യി​ല്ല.

ഇ​തു സം​ബ​ന്ധി​ച്ച അ​ന്വേ​ഷ​ണ​ത്തി​ലാ​ണു ഫേ​സ്ബു​ക്ക് മാ​ന​ദ​ണ്ഡ​ങ്ങ​ൾ മാ​റ്റി​യ​താ​യി വെ​ളി​പ്പെ​ട്ട​ത്. ന​രേ​ന്ദ്ര മോ​ദി​യു​ടെ പാ​ർ​ട്ടി​യി​ൽ​പ്പെ​ട്ട​വ​ർ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കു​ന്ന​തു ഫേ​സ്ബു​ക്കി​ന്‍റെ ഇ​ന്ത്യ​യി​ലെ താ​ത്പ​ര്യ​ങ്ങ​ളെ ബാ​ധി​ക്കു​മെ​ന്നു ക​ന്പ​നി​യു​ടെ നേ​തൃ​സ്ഥാ​ന​ത്തു​ള്ള അ​ൻ​കി ദാ​സ് ജീ​വ​ന​ക്കാ​രെ അ​റി​യി​ച്ച​താ​യും വാ​ൾ​സ്ട്രീ​റ്റ് ജേ​ണ​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു.

രാ​ജാ​സിം​ഗി​നു പു​റ​മെ മൂ​ന്നു ബി​ജെ​പി നേ​താ​ക്ക​ൾ​ക്കെ​തി​രാ​യ ന​ട​പ​ടി​യും ഫേ​സ്ബു​ക്ക് രാ​ഷ്ട്രീ​യ താ​ത്പ​ര്യ​ങ്ങ​ൾ കൊ​ണ്ട് മാ​റ്റി​വ​ച്ച​താ​യും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.