ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ളം അ​ട​ച്ചി​ട​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി
Saturday, August 15, 2020 3:16 PM IST
ക​രി​പ്പൂ​ർ: ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ളം അ​ട​ച്ചി​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി​യി​ല്‍ ഹ​ര്‍​ജി. സാ​ങ്കേ​തി​ക​പ്പി​ഴ​വു​ക​ള്‍ പ​രി​ഹ​രി​ക്കും വ​രെ വി​മാ​ന​ത്താ​വ​ളം അ​ട​ച്ചി​ട​ണ​മെ​ന്നാ​ണ് സ്വകാര്യ ഹ​ര്‍​ജി​യി​ലെ ആ​വ​ശ്യം.

വി​മാ​ന​ത്താ​വ​ള​ത്തി​ലെ റ​ണ്‍​വേ​യ​ട​ക്കം ശാ​സ്ത്രീ​യ​മാ​യി നി​ര്‍​മി​ച്ച​താ​ണോ​യെ​ന്നും ക​രി​പ്പൂ​രു​ണ്ടാ​യ ദു​ര​ന്തം സി​ബി​ഐ അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും ഹ​ര്‍​ജി​യി​ല്‍ ആ​വ​ശ്യ​മു​ണ്ട്. ഹ​ര്‍​ജി തി​ങ്ക​ളാ​ഴ്ച സിം​ഗി​ള്‍ ബെ​ഞ്ച് പ​രി​ഗ​ണി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.