ക​ട​ന്നു​ക​യ​റി​യ ചൈ​ന​യു​ടെ പേ​രു പ​റ​യാ​ൻ എ​ന്തേ പേ​ടി?; പ്ര​ധാ​ന​മ​ന്ത്രി​യോ​ട് കോ​ണ്‍​ഗ്ര​സ്
Saturday, August 15, 2020 3:20 PM IST
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ മേ​ഖ​ല​യി​ൽ ക​ട​ന്നു​ക​യ​റി​യ ചൈ​ന​യു​ടെ പേ​രു പ​റ​യാ​ൻ പ്ര​ധാ​ന​മ​ന്ത്രി എ​ന്തി​നാ​ണു ഭ​യ​ക്കു​ന്ന​തെ​ന്നു കോ​ണ്‍​ഗ്ര​സ്. സ്വാ​ത​ന്ത്ര്യ ദി​ന​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ചെ​ങ്കോ​ട്ട​യി​ൽ ന​ട​ത്തി​യ പ​രാ​മ​ർ​ശ​ങ്ങ​ളു​ടെ ചു​വ​ടു​പി​ടി​ച്ചാ​ണു കോ​ണ്‍​ഗ്ര​സ് വി​മ​ർ​ശ​നം.

കോ​ണ്‍​ഗ്ര​സി​നും ഇ​ന്ത്യ​യി​ലെ 130 കോ​ടി ജ​ന​ങ്ങ​ൾ​ക്കും സൈ​ന്യ​ത്തി​ൽ അ​ഭി​മാ​ന​വും പൂ​ർ​ണ വി​ശ്വാ​സ​വു​മു​ണ്ട്. എ​ല്ലാ ത​വ​ണ​യും ചൈ​ന ആ​ക്ര​മി​ക്കു​ന്പോ​ൾ ത​ക്ക​താ​യ മ​റു​പ​ടി ന​ൽ​കു​ന്ന സൈ​ന്യ​ത്തെ അ​ഭി​വാ​ദ്യം ചെ​യ്യു​ന്നു. എ​ന്നാ​ൽ അ​ധി​കാ​ര​ത്തി​ൽ ഇ​രി​ക്കു​ന്ന​വ​ർ എ​ന്തി​നാ​ണു ചൈ​ന​യു​ടെ പേ​രു പ​റ​യാ​ൻ ഭ​യ​ക്കു​ന്ന​ത്?- കോ​ണ്‍​ഗ്ര​സ് വ​ക്താ​വ് ര​ണ്‍​ദീ​പ് സു​ർ​ജേ​വാ​ല ചോ​ദി​ച്ചു.

ഇ​ന്ത്യ​യു​ടെ പ​ര​മാ​ധി​കാ​ര​ത്തി​ൽ ക​ണ്ണു​വ​ച്ച​വ​ർ​ക്കു സൈ​ന്യം മ​റു​പ​ടി ന​ൽ​കി​യെ​ന്നും അ​യ​ൽ​ക്കാ​രു​മാ​യി സൗ​ഹൃ​ദ​വും സ​ഹ​വ​ർ​ത്തി​ത്വ​വു​മാ​ണ് ഇ​ന്ത്യ ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ചെ​ങ്കോ​ട്ട​യി​ൽ പ​റ​ഞ്ഞി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.