പൂ​ജ​പ്പു​ര സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ 53 പേ​ർ​ക്കു കൂ​ടി കോ​വി​ഡ്; ജ​യി​ലി​ൽ ആ​കെ 218 രോ​ഗി​ക​ൾ
Saturday, August 15, 2020 4:09 PM IST
തി​രു​വ​ന​ന്ത​പു​രം: പൂ​ജ​പ്പു​ര സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ 53 പേ​ർ​ക്കു കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 50 ത​ട​വു​കാ​രും ര​ണ്ടു ജ​യി​ൽ ജീ​വ​ന​ക്കാ​രും ജ​യി​ൽ ഡോ​ക്ട​റു​മാ​ണു ശ​നി​യാ​ഴ്ച കോ​വി​ഡ് പോ​സി​റ്റീ​വാ​യ​ത്. ഇ​തു​വ​രെ തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ മാ​ത്രം 218 പേ​ർ​ക്കാ​ണു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

പു​തു​താ​യി ജ​യി​ലി​ലേ​ക്കു കൊ​ണ്ടു​വ​രു​ന്ന പ്ര​തി​ക​ളെ പ്ര​ത്യേ​ക കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി​യ ശേ​ഷം മാ​ത്ര​മാ​യി​രു​ന്നു ജ​യി​ലി​നു​ള്ളി​ലേ​ക്ക് പ്ര​വേ​ശി​പ്പി​ച്ചി​രു​ന്ന​ത്. അ​തു​കൊ​ണ്ടു​ത​ന്നെ ജ​യി​ലി​നു​ള്ളി​ൽ രോ​ഗം പ​ട​രാ​നു​ള്ള സാ​ധ്യ​ത കു​റ​വാ​യി​രു​ന്നു. എ​ന്നാ​ൽ അ​ന്തേ​വാ​സി​ക​ളി​ൽ ഒ​രാ​ൾ​ക്ക് കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണ് ജ​യി​ലി​ലെ മു​ഴു​വ​ൻ അ​ന്തേ​വാ​സി​ക​ൾ​ക്കും കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്താ​ൻ തീ​രു​മാ​ന​മാ​യ​ത്.

കു​റ്റ​വാ​ളി​ക​ൾ​ക്ക് പു​റ​മേ ഒ​രു അ​സി​സ്റ്റ​ന്‍റ് പ്രി​സ​ണ്‍ ഓ​ഫീ​സ​ർ​ക്കും ക​ഴി​ഞ്ഞ ദി​വ​സം കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇ​തു​കൂ​ടാ​തെ ജ​യി​ലി​ൽ നി​ന്നു ത​ന്നെ ജ​യി​ൽ ആ​സ്ഥാ​ന​ത്ത് ശു​ചീ​ക​ര​ണ​ത്തി​ന് വ​ന്ന ര​ണ്ട് അ​ന്തേ​വാ​സി​ക​ൾ​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​നു പി​ന്നാ​ലെ ജ​യി​ൽ ആ​സ്ഥാ​നം മൂ​ന്നു ദി​വ​സ​ത്തേ​ക്ക് അ​ട​ച്ചി​ടാ​ൻ ജ​യി​ൽ ഡി​ജി​പി ഉ​ത്ത​ര​വി​ട്ടി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.