മാ​സ്കി​ല്ല, ആ​ള​ക​ല​മി​ല്ല; ഗ്രൂ​പ്പ് ഫോ​ട്ടോ​യ്ക്കു പോ​സ് ചെ​യ്ത 46 പേ​ർ​ക്കെ​തി​രേ കേ​സ്
Saturday, August 15, 2020 4:27 PM IST
മ​ല​പ്പു​റം: സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ച് ഫോ​ട്ടോ​യ്ക്കു പോ​സ് ചെ​യ്ത ഭ​ര​ണ സ​മി​തി​ക്കെ​തി​രേ കേ​സ്. മാ​സ്ക് ധ​രി​ക്കാ​തെ​യും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​തെ​യും ഫോ​ട്ടോ​യെ​ടു​ത്ത 46 പേ​ർ​ക്കെ​തി​രേ​യാ​ണു പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.

കാ​ളി​കാ​വ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഉ​ദ്ഘാ​ട​ന​ത്തി​ന്‍റെ പേ​രി​ലാ​ണ് ജ​ന​പ്ര​തി​നി​ധി​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രും ന​ട​ത്തി​യ ഫോ​ട്ടോ​യെ​ടു​ത്ത​ത്. വ്യാ​ഴാ​ഴ്ച കാ​ളി​കാ​വി​ലാ​യി​രു​ന്നു കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ ലം​ഘി​ച്ചു​ള്ള ഫോ​ട്ടോ​ഷൂ​ട്ട്.

ഡി​വൈ​എ​ഫ്ഐ കാ​ളി​കാ​വ് മേ​ഖ​ലാ ക​മ്മ​റ്റി ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് കാ​ളി​കാ​വ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നെ​തി​രേ ഉ​ൾ​പ്പെ​ടെ കേ​സു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.