കോ​വി​ഡ്: എ​സ്പി​ബി വെ​ന്‍റി​ലേ​റ്റ​റി​ൽ ത​ന്നെ; ആ​രോ​ഗ്യ​നി​ല​യി​ൽ നേ​രി​യ പു​രോ​ഗ​തി
Saturday, August 15, 2020 5:05 PM IST
ചെ​ന്നൈ: കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ഗാ​യ​ക​ൻ എ​സ്.​പി. ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ത്തി​ന്‍റെ ആ​രോ​ഗ്യ​നി​ല​യി​ൽ നേ​രി​യ പു​രോ​ഗ​തി. വെ​ന്‍റി​ലേ​റ്റ​റി​ൽ ചി​കി​ത്സ​യി​ലാ​ണെ​ങ്കി​ലും ആ​രോ​ഗ്യ​നി​ല ഭ​ദ്ര​മാ​ണെ​ന്നു മ​ക​ൻ എ​സ്.​പി.​ച​ര​ൻ പ​റ​ഞ്ഞു.

ചെ​ന്നൈ അ​രു​ന്പാ​ക്കം നെ​ൽ​സ​ണ്‍​മാ​ണി​ക്കം റോ​ഡി​ലു​ള്ള എം​ജി​എം ഹെ​ൽ​ത്ത് കെ​യ​ർ ആ​ശു​പ​ത്രി​യി​ലാ​ണ് എ​സ്പി​ബി ചി​കി​ത്സ​യി​ലു​ള്ള​ത്. ബാ​ല​സു​ബ്ര​ഹ്മ​ണ്യം ഇ​പ്പോ​ഴും വെ​ന്‍റി​ലേ​റ്റ​റി​ൽ തു​ട​രു​ക​യാ​ണെ​ന്നും ഡോ​ക്ട​ർ​മാ​രു​ടെ സൂ​ക്ഷ്മ നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്നും എം​ജി​എം ഹെ​ൽ​ത്ത് കെ​യ​റി​ന്‍റെ മെ​ഡി​ക്ക​ൽ സ​ർ​വീ​സ​സ് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഡോ. ​അ​നു​രാ​ധ ഭാ​സ്ക​ര​ൻ ശ​നി​യാ​ഴ്ച അ​റി​യി​ച്ചു.

ഓ​ഗ​സ്റ്റ് അ​ഞ്ചി​നാ​ണ് എ​സ്.​പി. ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. എ​ന്നാ​ൽ വ്യാ​ഴാ​ഴ്ച രാ​ത്രി​യോ​ടെ എ​സ്പി​ബി​യു​ടെ ആ​രോ​ഗ്യ​നി​ല മോ​ശ​മാ​വു​ക​യും ഐ​സി​യു​വി​ലേ​ക്കു മാ​റ്റു​ക​യു​മാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.