കോ​വി​ഡ്: മു​ൻ ക്രി​ക്ക​റ്റ് താ​രം ചേ​ത​ൻ ചൗ​ഹാ​ൻ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ; വെ​ന്‍റി​ലേ​റ്റ​റി​ൽ
Saturday, August 15, 2020 5:39 PM IST
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീം ​മു​ൻ താ​ര​വും ഡ​ൽ​ഹി ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ചേ​ത​ൻ ചൗ​ഹാ​ൻ ഗു​രു​ത​ര​വ​സ്ഥ​യി​ലെ​ന്നു റി​പ്പോ​ർ​ട്ട്. വെ​ന്‍റി​ലേ​റ്റ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണു ചൗ​ഹാ​ന്‍റെ ജീ​വ​ൻ നി​ല​നി​ർ​ത്തു​ന്ന​തെ​ന്നു പി​ടി​ഐ റി​പ്പോ​ർ​ട്ട് ചെ​യ്തു.

ജൂ​ലൈ​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച ചൗ​ഹാ​ൻ ഇ​തി​നു​ശേ​ഷം പൂ​ർ​വ​സ്ഥി​തി​യി​ലേ​ക്ക് എ​ത്തി​യി​ട്ടി​ല്ല. മ​റ്റ് അ​വ​യ​വ​ങ്ങ​ളെ ബാ​ധി​ച്ച അ​ണു​ബാ​ധ​യും ര​ക്ത​സ​മ്മ​ർ​ദ​വും സ്ഥി​തി വ​ഷ​ളാ​ക്കി. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച ശേ​ഷം ല​ക്നോ​വി​ലെ സ​ഞ്ജ​യ് ഗാ​ന്ധി പി​ജി​ഐ ആ​ശു​പ​ത്രി​യി​ലാ​ണ് അ​ദ്ദേ​ഹ​ത്തെ ആ​ദ്യം പ്ര​വേ​ശി​പ്പി​ച്ച​ത്. പി​ന്നീ​ട് സ്ഥി​തി വ​ഷ​ളാ​യ​തോ​ടെ ഗു​രു​ഗ്രാ​മി​ലെ മേ​ദാ​ന്ത ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.

ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ അ​ദ്ദേ​ഹ​ത്തി​ന്‍റെ വൃ​ക്ക​ക​ൾ ത​ക​രാ​റി​ലാ​യെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​ത്തി​നാ​യി പ്രാ​ർ​ഥി​ക്കു​ക​യാ​ണെ​ന്നും മു​തി​ർ​ന്ന ഡി​ഡി​സി​എ പ്ര​തി​നി​ധി പ​റ​ഞ്ഞു. ര​ണ്ടു ത​വ​ണ പാ​ർ​ല​മെ​ന്‍റി​ലേ​ക്കു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ട്ടു​ള്ള ചൗ​ഹാ​ൻ, അ​ർ​ജു​ന അ​വാ​ർ​ഡ് ജേ​താ​വു​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.