ഒ​റ്റ​ദി​വ​സം കേ​ര​ളം പ​രി​ശോ​ധി​ച്ച​ത് 32,108 സാ​ന്പി​ളു​ക​ൾ; 1.6 ല​ക്ഷം പേ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ
Saturday, August 15, 2020 6:17 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 1,60,169 പേ​ർ. ഇ​വ​രി​ൽ 1,46,811 പേ​ർ വീ​ട്/​ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ണ​ൽ ക്വാ​റ​ന്ൈ‍​റ​നി​ലും 13,358 പേ​ർ ആ​ശു​പ​ത്രി​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 1859 പേ​രെ​യാ​ണ് ശ​നി​യാ​ഴ്ച ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

സം​സ്ഥാ​ന​ത്തെ പ​രി​ശോ​ധ​ന​ക​ളും വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 32,108 സാ​ന്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. റു​ട്ടീ​ൻ സാ​ന്പി​ൾ, എ​യ​ർ​പോ​ർ​ട്ട് സ​ർ​വ​യി​ല​ൻ​സ്, പൂ​ൾ​ഡ് സെ​ന്‍റി​ന​ൽ, സി​ബി നാ​റ്റ്, ട്രൂ​നാ​റ്റ്, സി​എ​ൽ​ഐ​എ, ആ​ന്‍റി​ജ​ൻ എ​ന്നി​വ ഉ​ൾ​പ്പെ​ടെ ഇ​തു​വ​രെ ആ​കെ 11,54,365 സാ​ന്പി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ച​ത്. ഇ​തി​ൽ 9246 സാ​ന്പി​ളു​ക​ളു​ടെ പ​രി​ശോ​ധ​നാ ഫ​ലം വ​രാ​നു​ണ്ട്.

സെ​ന്‍റി​ന​ൽ സ​ർ​വൈ​ല​ൻ​സി​ന്‍റെ ഭാ​ഗ​മാ​യി ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ, അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ, സാ​മൂ​ഹി​ക സ​ന്പ​ർ​ക്കം കൂ​ടു​ത​ലു​ള്ള വ്യ​ക്തി​ക​ൾ മു​ത​ലാ​യ മു​ൻ​ഗ​ണ​നാ ഗ്രൂ​പ്പു​ക​ളി​ൽ നി​ന്ന് 1,47,640 സാ​ന്പി​ളു​ക​ൾ ശേ​ഖ​രി​ച്ച​തി​ൽ 2338 പേ​രു​ടെ ഫ​ലം വ​രാ​നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.