മ​ഹി​ത കാ​ലം ക​ഴി​ഞ്ഞു; ധോ​ണി നീ​ല​ക്കു​പ്പാ​യം അ​ഴി​ച്ചു
Saturday, August 15, 2020 8:39 PM IST
മും​ബൈ: ഇ​ന്ത്യ​ക്ക് ഐ​സി​സി​യു​ടെ മൂ​ന്നു സു​പ്ര​ധാ​ന കി​രീ​ട​ങ്ങ​ൾ സ​മ്മാ​നി​ച്ച മു​ൻ നാ​യ​ക​ൻ മ​ഹേ​ന്ദ്ര സിം​ഗ് ധോ​ണി അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റി​ൽ നി​ന്ന് വി​ര​മി​ച്ചു. ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പോ​സ്റ്റ് ചെ​യ്ത വീ​ഡി​യോ സ​ഹി​ത​മു​ള്ള ല​ഘു കു​റി​പ്പി​ലാ​ണ് അ​പ്ര​തീ​ക്ഷി​ത വി​ര​മി​ക്ക​ൽ തീ​രു​മാ​നം താ​രം വെ​ളി​പ്പെ​ടു​ത്തി​യ​ത്. 'നി​ങ്ങ​ളു​ടെ എ​ല്ലാ സ്നേ​ഹ​ത്തി​നും പി​ന്തു​ണ​യ്ക്കും ന​ന്ദി. ഇ​ന്ന് രാ​ത്രി 7.30 മു​ത​ൽ താ​ൻ വി​ര​മി​ച്ച​താ​യി ക​ണ​ക്കാ​ക്കാം.'- ധോ​ണി കു​റി​ച്ചു.

ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗി​ലൂ​ടെ സ​ജീ​വ ക്രി​ക്ക​റ്റി​ലേ​ക്ക് തി​രി​ച്ചു​വ​രാ​നൊ​രു​ങ്ങു​മ്പോ​ഴാ​ണ് രാ​ജ്യാ​ന്ത​ര ക്രി​ക്ക​റ്റ് വി​ടു​ന്ന​താ​യി ധോ​ണി പ്ര​ഖ്യാ​പി​ച്ച​ത്. ക​ഴി​ഞ്ഞ​വ​ർ​ഷം ഇം​ഗ്ല​ണ്ടി​ൽ ന​ട​ന്ന ഏ​ക​ദി​ന ലോ​ക​ക​പ്പി​ലാ​ണ് വി​ക്ക​റ്റ് കീ​പ്പ​ർ ബാ​റ്റ്സ്മാ​നാ​യ ധോ​ണി അ​വ​സാ​ന​മാ​യി ക​ളി​ച്ച​ത്. ലോ​ക​ക​പ്പ് സെ​മി​യി​ൽ ന്യൂ​സീ​ല​ൻ​ഡി​നെ​തി​രാ​യ മ​ത്സ​രം ധോ​ണി​യു​ടെ രാ​ജ്യാ​ന്ത​ര ക​രി​യ​റി​ലെ അ​വ​സാ​ന മ​ത്സ​ര​മാ​യി.

2004 ഡി​സം​ബ​റി​ൽ രാ​ജ്യാ​ന്ത​ര ക്രി​ക്ക​റ്റി​ൽ അ​ര​ങ്ങേ​റി​യ ധോ​ണി ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ക​ണ്ട ഏ​റ്റ​വും മി​ക​ച്ച ക്യാ​പ്റ്റ​നാ​യാ​ണ് അ​റി​യ​പ്പെ​ടു​ന്ന​ത്. ഇ​ന്ത്യ​ക്ക് 2011ലെ ​ഏ​ക​ദി​ന ലോ​ക​ക​പ്പും 2007ലെ ​പ്ര​ഥ​മ ട്വ​ന്‍റി-20 ലോ​ക​ക​പ്പും ന​ൽ​കി​യ നാ​യ​ക​നാ​ണ് ധോ​ണി. 2013ൽ ​ചാ​മ്പ്യ​ൻ​സ് ട്രോ​ഫി​യി​ലും ഇ​ന്ത്യ ജേ​താ​ക്ക​ളാ​യ​ത് ധോ​ണി​യു​ടെ ക്യാ​പ്റ്റ​ൻ​സി​യി​ലാ​ണ്. ഐ​സി​സി ടെ​സ്റ്റ് റാ​ങ്കിം​ഗി​ല്‍ ഇ​ന്ത്യ ആ​ദ്യ​മാ​യി ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തു​ന്ന​ത് മ​ഹി​യു​ടെ കീ​ഴി​ലാ​ണ്.

രാ​ജ്യാ​ന്ത​ര ക​രി​യ​റി​ൽ ഇ​തു​വ​രെ 90 ടെ​സ്റ്റു​ക​ളി​ലും 348 ഏ​ക​ദി​ന​ങ്ങ​ളി​ലും 98 ട്വ​ന്‍റി 20 മ​ൽ​സ​ര​ങ്ങ​ളി​ലും ധോ​ണി ഇ​ന്ത്യ​ൻ കു​പ്പാ​യ​ത്തി​ൽ ക​ളി​ച്ചു. 2014 ഡിം​സ​ബ​ർ 30ന് ​ടെ​സ്റ്റ് ക്രി​ക്ക​റ്റി​ൽ നി​ന്ന് വി​ര​മി​ച്ച താ​രം പ​രി​മി​ത ഓ​വ​ർ ക്രി​ക്ക​റ്റ് മാ​ത്ര​മാ​യി​രു​ന്നു ക​ളി​ച്ച​ത്. ധോ​ണി​യു​ടെ ഭാ​വി​യെ​ച്ചൊ​ല്ലി ക്രി​ക്ക​റ്റ് ലോ​ക​ത്തെ ഏ​റെ​ക്കാ​ല​മാ​യി വാ​ദ​പ്ര​തി​വാ​ദ​ങ്ങ​ൾ തു​ട​രു​ക​യാ​യി​രു​ന്നു.


90 ടെ​സ്റ്റു​ക​ളി​ൽ നി​ന്ന് 38.09 ശ​രാ​ശ​രി​യി​ൽ 4876 റ​ൺ​സാ​ണ് ധോ​ണി​യു​ടെ സ​മ്പാ​ദ്യം. ആ​റു സെ​ഞ്ചു​റി​യും 33 അ​ർ​ധ​സെ​ഞ്ചു​റി​യും ഉ​ൾ​പ്പെ​ടു​ന്നു. വി​ക്ക​റ്റി​നു പി​ന്നി​ല്‍ 294 പേ​രെ ധോ​ണി പു​റ​ത്താ​ക്കി​യി​ട്ടു​ണ്ട്. 256 ക്യാ​ച്ചു​ക​ളും 38 സ്റ്റ​മ്പിം​ഗും ഉ​ള്‍​പ്പെ​ടെ​യാ​ണി​ത്. ഒ​രു ഇ​ന്ത്യ​ന്‍ താ​ര​ത്തി​ന്റെ റി​ക്കാ​ര്‍​ഡാ​ണി​ത്. മെ​ല്‍​ബ​ണ്‍ ടെ​സ്റി​ല്‍ എ​ട്ടു പേ​രെ പു​റ​ത്താ​ക്കി റി​ക്കാ​ര്‍​ഡ് കു​റി​ച്ച​ശേ​ഷ​മാ​ണ് ധോ​ണി ടെ​സ്റ്റി​ൽ നി​ന്ന് പ​ടി​യി​റ​ങ്ങി​യ​ത്.

350 ഏ​ക​ദി​ന​ങ്ങ​ളി​ൽ നി​ന്ന് 50.57 റ​ൺ​സ് ശ​രാ​ശ​രി​യി​ൽ 10,773 റ​ൺ​സ് നേ​ടി. 10 സെ‍​ഞ്ചു​റി​യും 73 അ​ർ​ധ സെ​ഞ്ചു​റി​യും ഇ​തി​ലു​ൾ​പ്പെ​ടു​ന്നു. ഏ​ക​ദി​ന​ത്തി​ൽ മാ​ത്രം 321 ക്യാ​ച്ചു​ക​ളും 123 സ്റ്റ​മ്പിം​ഗു​ക​ളു​മു​ണ്ട്. 98 ട്വ​ന്‍റി-20 മ​ൽ​സ​ര​ങ്ങ​ളി​ൽ​നി​ന്ന് 37.60 റ​ൺ​സ് ശ​രാ​ശ​രി​യി​ൽ ര​ണ്ട് അ​ർ​ധ സെ​ഞ്ചു​റി അ​ട​ക്കം 1617 റ​ൺ​സ് ധോ​ണി അ​ടി​ച്ചു. 57 ക്യാ​ച്ചു​ക​ളും 34 സ്റ്റ​മ്പിം​ഗും ധോ​ണി പേ​രി​ലാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.