"ഇ​ന്ന് 7:29 മു​ത​ൽ വി​ര​മി​ച്ച​താ​യി ക​ണ​ക്കാ​ക്കു​ക '; ആ​ര​വ​ങ്ങ​ളി​ല്ലാ​തെ ധോ​ണി​യു​ടെ പ​ടി​യി​റ​ക്കം
Saturday, August 15, 2020 11:34 PM IST
ചെ​ന്നൈ: 15 വ​ർ​ഷം നീ​ണ്ട രാ​ജ്യാ​ന്ത​ര ക​രി​യ​റി​ന് മ​ഹേ​ന്ദ്ര സിം​ഗ് ധോ​ണി അ​വ​സാ​നം കു​റി​ച്ച​ത് തി​ക​ച്ചും നാ​ട​കീ​യ​മാ​യി. ഇ​ട​ക്കാ​ല​ത്ത് ധോ​ണി വി​ര​മി​ക്കു​മെ​ന്ന് ശ​ക്ത​മാ​യ അ​ഭ്യൂ​ഹ​ങ്ങ​ൾ പ​ര​ന്നെ​ങ്കി​ലും പ്ര​തി​ക​രി​ക്കാ​തെ മൗ​നം പാ​ലി​ക്കു​ക​യാ​യി​രു​ന്നു താ​രം. ഐ​പി​എ​ല്ലി​ലൂ​ടെ മി​ന്നി​ത്തി​ള​ങ്ങി താ​രം ഒ​രി​ക്ക​ലൂ​ടെ ഇ​ന്ത്യ​ൻ ജ​ഴ്സി​യി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തു​മെ​ന്ന് ആ​രാ​ധ​ക​ർ പ്ര​തീ​ക്ഷി​ച്ചി​രു​ന്നു. എ​ന്നാ​ൽ ആ ​പ്ര​തീ​ക്ഷ​ക​ൾ​ക്ക് അ​വ​സാ​നി​പ്പി​ച്ച് കൊ​ണ്ട് ധോ​ണി പ​ടി​യി​റ​ങ്ങി.

'നി​ങ്ങ​ളു​ടെ എ​ല്ലാ സ്നേ​ഹ​ത്തി​നും പി​ന്തു​ണ​യ്ക്കും ന​ന്ദി. 19:29 മു​ത​ൽ മു​ത​ൽ ഞാ​ൻ വി​ര​മി​ച്ച​താ​യി ക​ണ​ക്കാ​ക്കാം.'-​ഏ​റ്റ​വും മി​ത​മാ​യ വാ​ക്കു​ക​ളി​ൽ വി​ര​മി​ക്ക​ൽ പ്ര​ഖ്യാ​പ​നം. രാ​ജ്യാ​ന്ത​ര ക്രി​ക്ക​റ്റി​ലെ ന​ല്ല മു​ഹൂ​ർ​ത്ത​ങ്ങ​ളു​ടെ​യും ക്രി​ക്ക​റ്റ് യാ​ത്ര​യി​ൽ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന താ​ര​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ളും അ​ട​ങ്ങി​യ വീ​ഡി​യോ സ​ഹി​ത​മാ​യി​രു​ന്നു 39 കാ​ര​നാ​യ ധോ​ണി​യു​ടെ വി​ര​മി​ക്ക​ൽ കു​റി​പ്പ്.

ധോ​ണി​യോ​ട് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് റെ​യ്ന കൂ​ടി വി​ര​മി​ക്ക​ൽ പ്ര​ഖ്യാ​പി​ച്ച​തോ​ടെ നാ​ട​കീ​യ​ത പൂ​ർ​ണം. 'നി​ങ്ങ​ള്‍​ക്കൊ​പ്പം മ​നോ​ഹ​ര​മാ​യി ക​ളി​ക്കു​ക​യ​ല്ലാ​തെ മ​റ്റൊ​ന്നു​മി​ല്ല ധോ​നി, നി​ങ്ങ​ളു​ടെ യാ​ത്ര​യി​ല്‍ നി​ങ്ങ​ളോ​ടൊ​പ്പം ചേ​രു​ക എ​ന്ന​ത് ഞാ​ന്‍ തി​ര​ഞ്ഞെ​ടു​ക്കു​ന്നു. ഇ​ന്ത്യ​ക്ക് ന​ന്ദി, ജ​യ് ഹി​ന്ദ്'- 33-കാ​ര​നാ​യ റെ​യ്‌​ന ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ കു​റി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.