അ​ഞ്ച് മ​ണി​ക്കൂ​ർ ചോ​ദ്യം ചെ​യ്യ​ൽ അ​വ​സാ​നി​ച്ചു; ശി​വ​ശ​ങ്കർ ഇഡി ഓഫീസിൽ നിന്ന് മടങ്ങി
Saturday, August 15, 2020 11:45 PM IST
കൊ​ച്ചി: സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ അ​ഞ്ച് മ​ണി​ക്കൂ​ർ നീ​ണ്ട ചോ​ദ്യം ചെ​യ്യ​ലി​നു ശേ​ഷം മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ൻ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​ർ എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട്രേ​റ്റി​ന്‍റെ കൊ​ച്ചി​യി​ലെ ഓ​ഫീ​സി​ൽ നി​ന്ന് മ​ട​ങ്ങി. ചോ​ദ്യം ചെ​യ്യ​ലി​നാ​യി ഹാ​ജ​രാ​കാ​ന്‍ നേ​ര​ത്തേ നോ​ട്ടീസ് ന​ൽ​കി​യി​രു​ന്നു.

സ്വ​ർ​ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ട്, അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​നം ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളാ​ണ് ഇ​ഡി അ​ന്വേ​ഷി​ക്കു​ന്ന​ത്. സ്വ​പ്ന​യു​ടെ ര​ണ്ടു ബാ​ങ്ക് ലോ​ക്ക​റു​ക​ളി​ൽ നി​ന്നാ​യി ഒ​രു കോ​ടി രൂ​പ​യും ഒ​രു കി​ലോ സ്വ​ർ​ണ​വും ക​ണ്ടെ​ത്തി​യി​രു​ന്നു. ശി​വ​ശ​ങ്ക​ർ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടാ​ണ് ഈ ​ലോ​ക്ക​ർ തു​ട​ങ്ങി​യ​തെ​ന്നു ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്‍റ് നേ​ര​ത്തെ മൊ​ഴി ന​ൽ​കി​യി​രു​ന്നു.

ശി​വ​ശ​ങ്ക​റി​ന്‍റെ ബി​നാ​മി ഇ​ട​പാ​ടാ​ണോ ഇ​തെ​ന്നാ​ണ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് അ​ന്വേ​ഷി​ക്കു​ന്ന​ത്. ലൈ​ഫ് മി​ഷ​ൻ വ​ഴി കി​ട്ടി​യ ക​മ്മീ​ഷ​നാ​ണ് ഒ​രു കോ​ടി​യെ​ന്നു സ്വ​പ്ന മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്. ദു​ബാ​യി​ൽ ശി​വ​ശ​ങ്ക​ർ ന​ട​ത്തി​യ കൂ​ടി​കാ​ഴ്ച​ക​ൾ, സ്വ​പ്ന​യു​ടെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ എ​ന്നി​വ​യെ​ല്ലാം ഇ​ഡി അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.