ധോ​ണി ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റി​ന് ന​ൽ​കി​യ സം​ഭാ​വ​ന വ​ള​രെ വ​ലു​ത്: സ​ച്ചി​ൻ
Sunday, August 16, 2020 12:05 AM IST
റാ​ഞ്ചി: ഇ​ന്ത്യ​ൻ മു​ൻ നാ​യ​ക​ൻ മ​ഹേ​ന്ദ്ര​സിം​ഗ് ധോ​ണി ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റി​ന് ന​ൽ​കി​യ സം​ഭാ​വ​ന വ​ള​രെ വ​ലു​താ​ണെ​ന്ന് ക്രി​ക്ക​റ്റ് ഇ​തി​ഹാ​സം സ​ച്ചി​ൻ തെ​ണ്ടു​ൽ​ക്ക​ർ. രാ​ജ്യാ​ന്ത​ര ക്രി​ക്ക​റ്റി​ൽ നി​ന്ന് വി​ര​മി​ച്ച ധോ​ണി​ക്ക് ആ​ശം​സ​ക​ൾ അ​റി​യി​ച്ച് കൊ​ണ്ടു​ള്ള ട്വീ​റ്റി​ലാ​ണ് സ​ച്ചി​ന്‍റെ പ്ര​തി​ക​ര​ണം.

2011 ലോ​ക​ക​പ്പ് ഒ​രു​മി​ച്ച് നേ​ടി​യ​ത് എ​ന്‍റെ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച നി​മി​ഷ​മാ​ണ്. താങ്കളുടെ ര​ണ്ടാം ഇ​ന്നിം​ഗ്സി​ന് താങ്കൾക്കും താങ്കളുടെ കു​ടും​ബ​ത്തി​നും എ​ല്ലാ​വി​ധ ആ​ശം​സ​ക​ളും നേ​രു​ന്നു.- സ​ച്ചി​ൻ ട്വീ​റ്റ് ചെ​യ്തു.

ശ​നി​യാ​ഴ്ച വൈ​കി​ട്ടാ​ണ് ധോ​ണി അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റി​ല്‍​നി​ന്ന് വി​ര​മി​ച്ച​ത്. "നി​ങ്ങ​ളു​ടെ എ​ല്ലാ സ്നേ​ഹ​ത്തി​നും പി​ന്തു​ണ​യ്ക്കും ന​ന്ദി. 19:29 മു​ത​ൽ മു​ത​ൽ ഞാ​ൻ വി​ര​മി​ച്ച​താ​യി ക​ണ​ക്കാ​ക്കാം.'-​ഏ​റ്റ​വും മി​ത​മാ​യ വാ​ക്കു​ക​ളി​ലാ​യി​രു​ന്നു ധോ​ണി​യു​ടെ വി​ര​മി​ക്ക​ൽ പ്ര​ഖ്യാ​പ​നം.

2004 ഡി​സം​ബ​റി​ൽ രാ​ജ്യാ​ന്ത​ര ക്രി​ക്ക​റ്റി​ൽ അ​ര​ങ്ങേ​റി​യ ധോ​ണി ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ക​ണ്ട ഏ​റ്റ​വും മി​ക​ച്ച ക്യാ​പ്റ്റ​നാ​യാ​ണ് അ​റി​യ​പ്പെ​ടു​ന്ന​ത്. ഇ​ന്ത്യ​ക്ക് 2011ലെ ​ഏ​ക​ദി​ന ലോ​ക​ക​പ്പും 2007ലെ ​പ്ര​ഥ​മ ട്വ​ന്‍റി-20 ലോ​ക​ക​പ്പും ന​ൽ​കി​യ നാ​യ​ക​നാ​ണ് ധോ​ണി. 2013ൽ ​ചാ​മ്പ്യ​ൻ​സ് ട്രോ​ഫി​യി​ലും ഇ​ന്ത്യ ജേ​താ​ക്ക​ളാ​യ​ത് ധോ​ണി​യു​ടെ ക്യാ​പ്റ്റ​ൻ​സി​യി​ലാ​ണ്.

ഐ​സി​സി ടെ​സ്റ്റ് റാ​ങ്കിം​ഗി​ല്‍ ഇ​ന്ത്യ ആ​ദ്യ​മാ​യി ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തു​ന്ന​ത് മ​ഹി​യു​ടെ കീ​ഴി​ലാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.