പ​യ്യാ​വൂ​രി​ൽ അ​ച്ഛ​ൻ മ​ക​നെ കു​ത്തി​ക്കൊ​ന്നു
Sunday, August 16, 2020 2:08 AM IST
ക​ണ്ണൂ​ർ: പ​യ്യാ​വൂ​രി​ൽ അ​ച്ഛ​ൻ ഇ​രു​പ​തു​കാ​ര​നാ​യ മ​ക​നെ കു​ത്തി​ക്കൊ​ന്നു. പ​യ്യാ​വൂ​ർ ഉ​പ്പു​പ​ട​ന്ന​യിൽ ഷാ​രോ​ണാ​ണ് മ​രി​ച്ച​ത്. അ​ച്ഛ​ൻ സ​ജി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം മൂ​ന്നി​നാ​യി​രു​ന്നു സം​ഭ​വം.

മ​ദ്യ​പി​ച്ചെ​ത്തി​യ സ​ജി മ​ക​ൻ ഷാ​രോ​ണു​മാ​യി വ​ഴ​ക്കി​ട്ടു. ഇ​തി​ന് പി​ന്നാ​ലെ സ​ജി മ​ക​നെ കു​ത്തു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ ഷാ​രോ​ണി​നെ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ​യാ​ണ് മ​രി​ച്ച​ത്.

സ​ജി​യും ര​ണ്ട് മ​ക്ക​ളും മാ​ത്ര​മാ​ണ് വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന​ത്. ഭാ​ര്യ വി​ദേ​ശത്താണ്. കൊ​ല​യ്ക്ക് ഉ​പ​യോ​ഗി​ച്ച ക​ത്തി​യും പോ​ലീ​സ് ക​ണ്ടെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.