കോ​വി​ഡി​നൊ​പ്പം ജീ​വി​ക്ക​ണം, മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു പോ​രാ​ട​ണം: ആ​രോ​ഗ്യ​മ​ന്ത്രി
Wednesday, September 16, 2020 9:40 PM IST
കോ​ഴി​ക്കോ​ട്: കോ​വി​ഡ് വ്യാ​പ​നം ത​ട​യാ​ൻ ഒ​റ്റ​ക്കെ​ട്ടാ​യ പ്ര​വ​ർ​ത്ത​നം തു​ട​ര​ണ​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ. കോ​ഴി​ക്കോ​ട്ട് കോ​വി​ഡ് ആ​ശു​പ​ത്രി​ക​ളു​ടെ ഉ​ദ്ഘാ​ട​നം വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​ലൂ​ടെ നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

എ, ​ബി, സി ​വി​ഭാ​ഗ​ങ്ങ​ളാ​യി തി​രി​ച്ചാ​ണു കോ​വി​ഡ് ബാ​ധി​ത​ർ​ക്ക് ചി​കി​ത്സാ സൗ​ക​ര്യം ഒ​രു​ക്കു​ന്ന​ത്. എ ​കാ​റ്റ​ഗ​റി​യി​ലു​ള്ള ആ​ളു​ക​ളെ ഫ​സ്റ്റ്ലൈ​ൻ ചി​കി​ത്സാ​കേ​ന്ദ്ര​ങ്ങ​ളി​ലും സി ​കാ​റ്റ​ഗ​റി​യി​ലു​ള്ള ആ​ളു​ക​ളെ മെ​ഡി​ക്ക​ൽ കോ​ള​ജി​ലു​മാ​ണ് പ്ര​വേ​ശി​പ്പി​ക്കു​ന്ന​ത്. ബി ​കാ​റ്റ​ഗ​റി​യി​ലു​ള്ള​വ​രെ പ്ര​വേ​ശി​പ്പി​ക്കു​ന്പോ​ൾ മെ​ഡി​ക്ക​ൽ കോ​ള​ജി​ലു​ണ്ടാ​കു​ന്ന തി​ര​ക്കൊ​ഴി​വാ​ക്കാ​നാ​ണ് സെ​ക്ക​ൻ​ഡ​റി ചി​കി​ത്സ കേ​ന്ദ്രം എ​ന്ന നി​ല​യി​ൽ കോ​വി​ഡ് ആ​ശു​പ​ത്രി​ക​ൾ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. എ ​കാ​റ്റ​ഗ​റി​യി​ലു​ള്ള ആ​ളു​ക​ൾ​ക്ക് വീ​ടു​ക​ളി​ൽ ത​ന്നെ ചി​കി​ത്സ ന​ൽ​കാ​ൻ സാ​ധി​ക്കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

മു​ന്നോ​ട്ടു​ള്ള ദി​വ​സ​ങ്ങ​ളി​ൽ കോ​വി​ഡി​ന്‍റെ കൂ​ടെ ജീ​വി​ക്കു​ക എ​ന്ന​താ​ണ് ചെ​യ്യാ​നു​ള്ള​ത്. ഓ​രോ മേ​ഖ​ല​യും തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ന്പോ​ൾ മു​ഴു​വ​ൻ സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ച്ചു​കൊ​ണ്ട് കോ​വി​ഡി​നെ​തി​രെ പോ​രാ​ടു​ക​യാ​ണ് വേ​ണ്ട​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.