പു​തി​യ പാ​ർ​ല​മെ​ന്‍റ് മ​ന്ദി​രം നി​ർ​മി​ക്കാ​നു​ള്ള ക​രാ​ർ ടാ​റ്റ ഗ്രൂ​പ്പി​ന്
Wednesday, September 16, 2020 10:23 PM IST
ന്യൂ​ഡ​ൽ​ഹി: പു​തി​യ പാ​ർ​ല​മെ​ന്‍റ് മ​ന്ദി​ര​ത്തി​ന്‍റെ നി​ർ​മാ​ണ ക​രാ​ർ ടാ​റ്റ ഗ്രൂ​പ്പി​ന്. ടാ​റ്റ പ്രോ​ജ​ക്ട്സ് 861.90 കോ​ടി​ക്കാ​ണ് ക​രാ​ർ സ്വ​ന്ത​മാ​ക്കി​യ​ത്. മൂ​ന്നു നി​ല​ക​ളി​ലാ​യി പ​ണി​യു​ന്ന മ​ന്ദി​ര​ത്തി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഒ​രു വ​ർ​ഷം കൊ​ണ്ട് പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് ല​ക്ഷ്യം.

വൃ​ത്താ​കൃ​തി​യി​ൽ ബ്രി​ട്ടീ​ഷു​കാ​രു​ടെ കാ​ല​ത്തു നി​ർ​മി​ച്ച നി​ല​വി​ലെ പാ​ർ​ല​മെ​ന്‍റ് സ​മു​ച്ഛ​യ​ത്തി​നു​ള്ളി​ൽ ത്രി​കോ​ണാ​കൃ​തി​യി​ലാ​ണു പു​തി​യ പാ​ർ​ല​മെ​ന്‍റ് വ​രു​ക. ദേ​ശീ​യ ചി​ഹ്ന​മാ​യ അ​ശോ​ക സ്തം​ഭം ന​ടു​ക്കു മു​ക​ളി​ൽ ത്രി​മാ​ന ദ​ർ​ശ​ന​ത്തോ​ടെ പ്ര​തി​ഷ്ഠി​ക്കും.

60,000 ച​തു​ര​ശ്ര മീ​റ്റ​റി​ൽ പു​തി​യ പാ​ർ​ല​മെ​ന്‍റ് പ​ണി​യു​ക. 1,350 പേ​ർ​ക്കു വ​രെ ഇ​രി​ക്കാ​വു​ന്ന വ​ലി​യ ലോ​ക്സ​ഭ​യും നി​ല​വി​ലേ​തി​ലും വ​ലി​യ രാ​ജ്യ​സ​ഭ​യും ഉ​ണ്ടാ​കും. പ്ര​മു​ഖ ക​രാ​റു​കാ​രാ​യ എ​ൽ​ആ​ൻ​ഡ്ടി​യു​ടെ 865 കോ​ടി​യു​ടെ ബി​ഡി​നെ വെ​റും 3.1 കോ​ടി​ക്കു മ​റി​ക​ട​ന്നാ​ണു ടാ​റ്റ പ്രോ​ജ​ക്ട​സ് നി​ർ​മാ​ണ ക​രാ​ർ സ്വ​ന്ത​മാ​ക്കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.