മേ​ഘ​യ്ക്ക് ഒ​രു സ​ഹാ​യം ചെ​യ്യാ​മോ?
Wednesday, September 16, 2020 11:39 PM IST
കോ​ട്ട​യം: അ​ക്യൂ​ട്ട് മൈ​ലോ​യി​ഡ് ലു​ക്കീ​മി​യ എ​ന്ന അ​ർ​ബു​ദ​രോ​ഗം ബാ​ധി​ച്ച പെ​ണ്‍​കു​ട്ടി ചി​കി​ത്സ​യ്ക്കാ​യി സു​മ​ന​സു​ക​ളു​ടെ സ​ഹാ​യം തേ​ടു​ന്നു. എ​ല​വൂ​ർ സ്വ​ദേ​ശി​നി​യും പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി​യു​മാ​യ മേ​ഘാ ടോ​മി​യാ​ണ് രോ​ഗ​ത്തി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ചു​മ മാ​റാ​തെ വ​ന്ന​തോ​ടെ ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് എ​ട്ടി​നാ​ണ് മേ​ഘ​യെ അ​ങ്ക​മാ​ലി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. പ​രി​ശോ​ധ​ന​യി​ൽ ര​ക്താ​ർ​ബു​ദം സ്ഥി​രീ​ക​രി​ച്ച​തോ​ടെ കു​ട്ടി​യെ രാ​ജ​ഗി​രി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. 30-40 ദി​വ​സ​ത്തോ​ളം നീ​ളു​ന്ന കീ​മോ​തെ​റാ​പ്പി ഉ​ൾ​പ്പ​ടെ​യു​ള്ള ചി​കി​ത്സ​യാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഡോ​ക്ട​ർ​മാ​ർ നി​ർ​ദ്ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​ന് 10 ല​ക്ഷ​ത്തോ​ളം രൂ​പ​യാ​ണ് ചി​ല​വ്.

അ​പ്ര​തീ​ക്ഷി​ത​മാ​യി മേ​ഘ രോ​ഗ​ത്തി​ന്‍റെ പി​ടി​യി​ലാ​യ​തി​ന്‍റെ ദുഃ​ഖ​ത്തി​ലാ​ണ് കു​ടും​ബം. ഭാ​രി​ച്ച ചി​കി​ത്സാ ചെ​ല​വ് കു​റ​ഞ്ഞ ദി​വ​സ​ത്തി​നു​ള്ളി​ൽ ക​ണ്ടെ​ത്തേ​ണ്ട സ്ഥി​തി വ​ന്ന​തോ​ടെ പി​താ​വ് ടോ​മി വി​ഷ​മ​ത്തി​ലാ​യി. മ​റ്റൊ​രു മാ​ർ​ഗ​വും മു​ന്നി​ലി​ല്ലാ​ത്ത കു​ടും​ബം മ​ക​ളു​ടെ ജീ​വ​നാ​യി സു​മ​ന​സു​ക​ൾ​ക്ക് മു​ന്നി​ൽ കൈ​നീ​ട്ടു​ക​യാ​ണ്.

മേഘയ്ക്കുള്ള സ​ഹാ​യം Deepika Charitable Turst നു South India Bank ​ന്‍റെ കോ​ട്ട​യം ശാ​ഖ​യി​ലു​ള്ള അ​ക്കൗ​ണ്ടി​ലേ​ക്ക് അ​യ​യ്ക്കാം. അ​ക്കൗ​ണ്ട് ന​ന്പ​ർ 00370730 00003036 IFSC Code SIBL 0000037 ദീ​പി​ക ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ പേ​രി​ൽ പ​ണം അ​യ​യ്ക്കു​ന്പോ​ൾ ആ ​വി​വ​രം [email protected] ലേ​ക്ക് ഇ​മെ​യി​ൽ ആ​യോ (91) 93495 99068 ലേ​ക്ക് എ​സ്എം​എ​സ് ആ​യോ അ​റി​യി​ക്ക​ണം. സം​ശ​യ​ങ്ങ​ൾ​ക്ക് (91) 93495 99068.

ചാ​രി​റ്റി വി​വ​ര​ങ്ങ​ൾ​ക്ക്..
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.