ഒപെക്: സാങ്കേതിക സമിതി യോഗം ചേർന്നു, ഇന്ന് മോണിറ്ററിംഗ് യോഗം
Thursday, September 17, 2020 4:43 AM IST
വിയന്ന: പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ ഒപെകിന്‍റെ സംയുക്ത സാങ്കേതിക സമിതി (ജെടിസി) യുടെ 44-ാമത് യോഗം വീഡിയോ കോണ്‍ഫറൻസ് വഴി നടന്നു.

സെപ്തംബർ 17 വ്യാഴാഴ്ച നടക്കുന്ന ജോയിന്‍റ് മിനിസ്റ്റീരിയൽ മോണിറ്ററിംഗ് കമ്മിറ്റിയുടെ കോണ്‍ഫറൻസിന് മുന്നോടിയായാണ് യോഗം ചേർന്നത്.

ആഗോളവ്യാപകമായി കൊവിഡ് പടർന്നുപിടിച്ചതോടെ എണ്ണ വിപണിയിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയത്. ഇതോടെ എണ്ണ ഉത്പാദനത്തിൽ വൻ വെട്ടിക്കുറവ് വരുത്തിയിരുന്നു.ഈ സാഹചര്യങ്ങൾ കോണ്‍ഫറൻസ് ചർച്ച ചെയ്യുമെന്നാണ് വിവരം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.