പി​പി​ഇ കി​റ്റ്, മാ​സ്ക് തു​ട​ങ്ങി​യ​വ​യു​ടെ ക​യ​റ്റു​മ​തി​ക്കേ​ർ​പ്പെ​ടു​ത്തി​യ നി​രോ​ധ​നം പി​ൻ​വ​ലി​ച്ചു
Thursday, September 17, 2020 4:51 AM IST
ന്യൂ​ഡ​ൽ​ഹി: പി​പി​ഇ കി​റ്റു​ക​ൾ, മാ​സ്ക്, സാ​നി​റ്റൈ​സ​റു​ക​ൾ തു​ട​ങ്ങി​യ മെ​ഡി​ക്ക​ൽ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ക​യ​റ്റു​മ​തി​ക്കേ​ർ​പ്പെ​ടു​ത്തി​യ നി​രോ​ധ​നം പി​ൻ​വ​ലി​ച്ച​താ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ. കേ​ന്ദ്ര വാ​ണി​ജ്യ-​വ്യ​വ​സാ​യ വ​കു​പ്പ് മ​ന്ത്രി പീ​യു​ഷ് ഗോ​യ​ലാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ഫേ​സ്ഷീ​ൽ​ഡ്, മാ​സ്ക്, സാ​നി​റ്റൈ​സ​ർ, പി​പി​ഇ കി​റ്റ്, ഹൈ​ഡ്രോ​ക്സി​ക്ലോ​റോ​ക്വി​ൻ ഗു​ളി​ക​ക​ൾ ഉ​ൾ​പ്പെ​ടെ 13ഓ​ളം മ​രു​ന്നു​ക​ൾ, വെ​ന്‍റി​ലേ​റ്റ​റു​ക​ൾ തു​ട​ങ്ങി​യ​വ​യു​ടെ ക​യ​റ്റു​മ​തി​ക്കേ​ർ​പ്പെ​ടു​ത്തി​യ നി​രോ​ധ​നം പി​ൻ​വ​ലി​ച്ച​താ​യാ​ണ് മ​ന്ത്രി വ്യ​ക്ത​മാ​ക്കി​യ​ത്.

അ​തേ​സ​മ​യം പ​രി​ശോ​ധ​ന കി​റ്റു​ക​ൾ, എ​ൻ-95, എ​ഫ്എ​ഫ്പി2 മാ​സ്കു​ക​ൾ എ​ന്നി​വ​യു​ടെ ക​യ​റ്റു​മ​തി​ക്ക് അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ടെ​ങ്കി​ലും അ​ള​വ് നി​യ​ന്ത്രി​ക്കും. കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​ഭ്യ​ന്ത​ര ആ​വ​ശ്യ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നാ​യാ​ണ് ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ക​യ​റ്റു​മ​തി​ക്ക് നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തി​യ​ത്.

രാ​ജ്യ​ത്ത് ല​ഭ്യ​ത ഉ​റ​പ്പാ​ക്കി​യ​തി​ന് ശേ​ഷം അ​ധി​കം വ​രു​ന്ന​വ ക​യ​റ്റു​മ​തി ചെ​യ്യാ​നാ​ണ് തീ​രു​മാ​ന​മെ​ന്നും മ​ന്ത്രി പ്ര​സ്താ​വ​ന​യി​ൽ വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.