ജ​ലീ​ലി​ന്‍റെ ചോ​ദ്യം ചെ​യ്യ​ൽ: എ​ൻ​ഐ​എ ഓ​ഫീ​സി​ന് മു​ന്നി​ൽ വ​ൻ സു​ര​ക്ഷാ വി​ന്യാ​സം
Thursday, September 17, 2020 9:25 AM IST
സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ന്ത്രി കെ.​ടി.​ജ​ലീ​ൽ ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​യ​തി​നു തൊ​ട്ടു​പി​ന്നാ​ലെ ത​ന്നെ എ​ൻ​ഐ​എ ഓ​ഫീ​സി​ന് മു​ന്നി​ൽ വ​ൻ സു​ര​ക്ഷാ വി​ന്യാ​സം. ഡി​സി​പി പൂ​ങ്കു​ഴ​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പോ​ലീ​സ് ക​ർ​ശ​ന സു​ര​ക്ഷ​യൊ​രു​ക്കി​യി​രു​ന്ന​ത്.

മ​ന്ത്രി എ​ത്തി​യ ശേ​ഷം എ​ൻ​ഐ​എ ഓ​ഫീ​സി​ന് മു​ന്നി​ലു​ള്ള വ​ഴി​യു​ടെ ര​ണ്ട് ഭാ​ഗ​ങ്ങ​ളും ബാ​രി​ക്കേ​ഡ് സ്ഥാ​പി​ച്ചു. ഓ​ഫീ​സി​ന് മു​ന്നി​ൽ നൂ​റോ​ളം വ​രു​ന്ന പോ​ലീ​സ് സം​ഘ​ത്തെ​യാ​ണ് സു​ര​ക്ഷ​യ്ക്കാ​യി വി​ന്യ​സി​ച്ചി​രി​ക്കു​ന്ന​ത്.

മ​ന്ത്രി ചോ​ദ്യം ചെ​യ്യ​ലി​ന് എ​ത്തു​ന്ന​ത് അ​റി​ഞ്ഞാ​ൽ പി​ന്നാ​ലെ ഉ​ണ്ടാ​കാ​വു​ന്ന പ്ര​തി​ഷേ​ധ​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്താ​ണ് സു​ര​ക്ഷ​യെ​ന്നാ​ണ് വി​വ​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.