ജ​ലീ​ൽ വാ​ഹ​നം ആ​വ​ശ്യ​പ്പെ​ട്ട​ത് പു​ല​ർ​ച്ചെ 1.30നെ​ന്ന് എ.​എം.​യൂ​സ​ഫ്
Thursday, September 17, 2020 9:00 AM IST
കൊ​ച്ചി: സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ എ​ൻ​ഐ​എ ഓ​ഫീ​സി​ൽ ഹാ​ജ​രാ​കു​ന്ന​തി​ന് പോ​കാ​ൻ മ​ന്ത്രി കെ.​ടി.​ജ​ലീ​ൽ നേ​രി​ട്ട് വി​ളി​ച്ച് ത​ന്നോ​ട്ട് വാ​ഹ​നം ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്ന് മു​ൻ എം​എ​ൽ​എ എ.​എം.​യൂ​സ​ഫ്. പു​ല​ർ​ച്ചെ 1.30നാ​ണ് മ​ന്ത്രി ത​ന്നെ വി​ളി​ച്ച​തെ​ന്നും വെ​ളു​പ്പി​ന് 4.30ന് ​ത​ന്‍റെ വാ​ഹ​നം ക​ള​മ​ശേ​രി റെ​സ്റ്റ്ഹൗ​സി​ൽ എ​ത്തി​ക്ക​ണ​മെ​ന്നു​മാ​ണ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​തെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് വ്യ​ക്ത​മാ​ക്കി.

ഇ​ത​നു​സ​രി​ച്ച് വാ​ഹ​നം 4.30നു ​ത​ന്നെ റെ​സ്റ്റ്ഹൗ​സി​ൽ എ​ത്തി​ച്ചി​രു​ന്നു. അ​വി​ടെ നി​ന്നാ​ണ് പി​ന്നീ​ട് മ​ന്ത്രി സ്വ​ന്തം വാ​ഹ​നം ഉ​പേ​ക്ഷി​ച്ച് യൂ​സ​ഫി​ന്‍റെ കാ​റി​ൽ എ​ൻ​ഐ​എ ഓ​ഫീ​സി​ലേ​ക്ക് യാ​ത്ര​തി​രി​ച്ച​ത്. മു​ൻ​പ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​നു മു​ന്നി​ൽ ഹാ​ജ​രാ​കു​ന്ന​തി​നു മ​ന്ത്രി സു​ഹൃ​ത്തി​ന്‍റെ സ്വ​കാ​ര്യ വാ​ഹ​ന​ത്തി​ലാ​യി​രു​ന്നു എ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.