തി​രു​പ്പ​തി ക്ഷേ​ത്ര​ത്തി​ൽ കാ​ണി​ക്ക​യാ​യി ല​ഭി​ച്ച​ത് 50 കോ​ടി​യു​ടെ നി​രോ​ധി​ത നോ​ട്ടു​ക​ൾ
Thursday, September 17, 2020 9:01 AM IST
തി​രു​പ്പ​തി: പ്ര​ശ​സ്ത ആ​രാ​ധ​നാ​ല​യ​മാ​യ തി​രു​പ്പ​തി ക്ഷേ​ത്ര​ത്തി​ൽ കാ​ണി​ക്ക​യാ​യി ല​ഭി​ച്ച​ത് 50 കോ​ടി​യേ​റെ മൂ​ല്യ​മു​ണ്ടാ​യി​രു​ന്ന നി​രോ​ധി​ത നോ​ട്ടു​ക​ൾ. 1000 രൂ​പ​യു​ടെ 1.8 ല​ക്ഷം നോ​ട്ടു​ക​ളും 500 രൂ​പ​യു​ട‌െ 6.34 ല​ക്ഷം നോ​ട്ടു​ക​ളു​മാ​ണ് ക്ഷേ​ത്ര​ത്തി​ന് കാ​ണി​ക്ക​യാ​യി ല​ഭി​ച്ച​ത്.

കേ​ന്ദ്ര​സ​ർ​ക്കാ​ർ 2016 ന​വം​ബ​ർ എ​ട്ടി​ന് 1000, 500 നോ​ട്ടു​ക​ൾ നി​രോ​ധി​ച്ചെ​ങ്കി​ലും ഭ​ക്ത​ർ ഇ​വ കാ​ണി​ക്ക​യാ​യി ന​ൽ​കു​ന്ന​ത് തു​ട​രു​ക​യാ​യി​രു​ന്നു​വെ​ന്ന് തി​രു​പ്പ​തി ദേ​വ​സ്ഥാ​നം (ടി​ടി​ഡി) അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

പ​ണം റി​സ​ർ​വ് ബാ​ങ്കി​ലോ മ​റ്റേ​തെ​ങ്കി​ലും വാ​ണി​ജ്യ സ്ഥാ​പ​ന​ത്തി​ലോ നി​ക്ഷേ​പി​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നും കേ​ന്ദ്ര ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​നോ​ട് അ​ഭ്യ​ർ​ഥി​ച്ച​താ​യി തി​രു​പ്പ​തി ദേ​വ​സ്ഥാ​നം (ടി​ടി​ഡി) ചെ​യ​ർ​മാ​ൻ വൈ.​വി. സു​ബ്ബ അ​റി​യി​ച്ചു.

പ​ഴ​യ നോ​ട്ടു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് 2017-ൽ ​ടി​ടി​ഡി കേ​ന്ദ്ര ധ​ന​മ​ന്ത്രാ​ല​യ​ത്തി​നും റി​സ​ർ​വ് ബാ​ങ്കി​നും ക​ത്തെ​ഴു​തി​യി​രു​ന്നു​വെ​ങ്കി​ലും അ​നു​കൂ​ല പ്ര​തി​ക​ര​ണ​മു​ണ്ടാ​യി​ല്ല. ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ സ​മ്പ​ന്ന​മാ​യ ക്ഷേ​ത്ര​ങ്ങ​ളി​ൽ ഒ​ന്നാ​ണ് തി​രു​പ്പ​തി ക്ഷേ​ത്രം
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.