24 മ​ണി​ക്കൂ​റി​നി​ടെ 97,894 കേ​സു​ക​ൾ; രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ൾ 51 ല​ക്ഷം ക​ട​ന്നു
Thursday, September 17, 2020 10:07 AM IST
ന്യൂ​ഡ​ൽ​ഹി: ആ​ശ​ങ്ക ഉ​യ​ര്‍​ത്തി രാ​ജ്യ​ത്തെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​ക്കു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 97,894 കോ​വി​ഡ് കേ​സു​ക​ളാ​ണ് രാ​ജ്യ​ത്ത് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. 1,132 മ​ര​ണ​ങ്ങ​ളും സം​ഭ​വി​ച്ചു.

ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 51,18,253 ആ​യി. മ​ര​ണ സം​ഖ്യ 83,198 ആ​യി ഉ​യ​ര്‍​ന്നു. 10,09,976 പേ​ര്‍ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്നു​ണ്ട്. 40,25,080 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി.

രാ​ജ്യ​ത്ത് ഏ​റ്റ​വും കൂ​ടു​ത​ല്‍ കോ​വി​ഡ് കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന സം​സ്ഥാ​നം മ​ഹാ​രാ​ഷ്ട്ര​യാ​ണ്. രാ​ജ്യ ത​ല​സ്ഥാ​ന​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 4,473 കേ​സു​ക​ള്‍ കൂ​ടി റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ഇ​തോ​ടെ ഡ​ല്‍​ഹി​യി​ലെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 2.30 ല​ക്ഷ​മാ​യി ഉ​യ​ര്‍​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.