ജ​ലീ​ൽ ഭ​ര​ണ​ത്തി​ൽ ക​ടി​ച്ചു തൂ​ങ്ങ​രു​തെ​ന്ന് പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി
Thursday, September 17, 2020 10:56 AM IST
ന്യൂ​ഡ​ൽ​ഹി: ജ​ലീ​ല്‍ ഭ​ര​ണ​ത്തി​ല്‍ ക​ടി​ച്ച് തൂ​ങ്ങ​രു​തെ​ന്നും ഉ​ട​ന്‍ രാ​ജിവ​യ്ക്ക​ണ​മെ​ന്നും പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി. ജ​ലീ​ലി​ന് അ​ധി​കാ​ര​ത്തി​ല്‍ ഒ​രു നി​മി​ഷം പോ​ലും തു​ട​രാ​നു​ള്ള ധാ​ര്‍​മി​ക​ത​യി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. മു​ഖ്യ​മ​ന്ത്രി​യു​ടെ പി​ന്തു​ണ​യാ​ണ് ജ​ലീ​ലി​ന്‍റെ ബ​ല​മെ​ന്നും കു​ഞ്ഞാ​ലി​ക്കു​ട്ടി കു​റ്റ​പ്പെ​ടു​ത്തി.

അ​തേ​സ​മ​യം, ജ​ലീ​ൽ വി​ഷ​യം പാ​ർ​ല​മെ​ന്‍റി​ൽ ഉ​ന്ന​യി​ക്കാ​ൻ അ​നു​മ​തി തേ​ടി യു​ഡി​എ​ഫ് എം​പി​മാ​ർ. ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട് യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ കൂ​ടി​യാ​യ ബെ​ന്നി ബെ​ഹ​നാ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള യു​ഡി​എ​ഫ് എം​പി​മാ​ർ ലോ​ക്സ​ഭ​യി​ൽ നോ​ട്ടീ​സ് ന​ൽ​കി.

ബു​ധ​നാ​ഴ്ച, സ്വ​ർ​ണ​ക്ക​ട​ത്ത് വി​ഷ​യം ഉ​ന്ന​യി​ക്കു​ന്ന​തി​ന് ബി​ജെ​പി എം​പി തേ​ജ​സ്വി സൂ​ര്യ​യ്ക്ക് അ​നു​മ​തി ന​ൽ​കി​യി​രു​ന്നു. മു​ഖ്യ​മ​ന്ത്രി​ക്ക് വി​ഷ​യ​ത്തി​ൽ പ​ങ്കു​ണ്ട് എ​ന്ന​ത​ര​ത്തി​ലാ​ണ് തേ​ജ​സ്വി സൂ​ര്യ വി​ഷ​യം അ​വ​ത​രി​പ്പി​ച്ച​ത്. ര​ണ്ട​ര മി​നി​റ്റോ​ള​മാ​ണ് എം​പി ഈ ​വി​ഷ​യ​ത്തേ​ക്കു​റി​ച്ച് സം​സാ​രി​ച്ച​ത്.

എ​ന്നാ​ൽ, യു​ഡി​എ​ഫ് എം​പി​മാ​ർ​ക്ക് ഇ​ക്കാ​ര്യം ഉ​ന്ന​യി​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യി​രു​ന്നി​ല്ല. അ​തി​നാ​ലാ​ണ്, അ​വ​ർ ഇ​ന്ന് വീ​ണ്ടും ഇ​ക്കാ​ര്യ​ത്തി​ൽ നോ​ട്ടീ​സ് ന​ൽ​കി​യ​ത്. കേ​ന്ദ്ര ഏ​ജ​ൻ​സി അ​ന്വേ​ഷി​ക്കു​ന്ന വി​ഷ​യ​മാ​യ​തി​നാ​ൽ പാ​ർ​ല​മെ​ന്‍റി​ൽ ഉ​ന്ന​യി​ക്കാം എ​ന്നാ​ണ് നോ​ട്ടീ​സി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.